April 17, 2024

അത്യാധുനിക രോഗനിര്‍ണ്ണയ സംവിധാനവുമായി ജില്ലാ മൃഗാശുപത്രി; ഹൈടെക് ലബോറട്ടറി മന്ത്രി ജെ. ചിഞ്ചുറാണി നാളെ സമര്‍പ്പിക്കും

0
Img 20221102 Wa00572.jpg

കൽപ്പറ്റ : മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്. ജില്ലാ മൃഗാശുപത്രി ലബോറട്ടറിയാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നൂതന രോഗനിര്‍ണ്ണയ ഉപരണങ്ങളോടെ ഹൈടെക്കാക്കിയത്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറിയുടെ ഉദ്ഘാടനവും ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ  വ്യാഴം ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും. അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ അദ്ധ്യക്ഷനാകും. രാഹുല്‍ ഗാന്ധി എം.പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ മൃഗാശുപത്രി ലബോറട്ടറിയില്‍ ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്‌സ്ട്രാക്ടര്‍, ആര്‍ ടി പി സി ആര്‍, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ ഡിജിറ്റല്‍ എക്സറേ മെഷീന്‍, ബയോ സേഫ്റ്റി കാബ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്ന് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.
ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്‌സ്ട്രാക്ടര്‍ 36 ലക്ഷം, ആര്‍ ടി പി സി ആര്‍ മെഷീന്‍ 15 ലക്ഷം, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ 18 ലക്ഷം, ഡിജിറ്റല്‍ എക്സറേ മെഷീന്‍ 18 ലക്ഷം, ബയോ സേഫ്റ്റി കാബ് 5.25, ചുറ്റുമതിൽ 15 ലക്ഷം എന്നിങ്ങനെ ആകെ1.07 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *