April 19, 2024

ബ്രിഡ്ജ് സ്കൂളിന് കസേരകൾ കൈമാറി

0
Img 20221110 Wa00352.jpg

വെള്ളമുണ്ട: കുടുംബശ്രീയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ബ്രിഡ്ജ് സ്കൂളായ മംഗലശ്ശേരി മല ബ്രിഡ്ജ് സ്കൂളിന് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ശേഖരിച്ച കസേരകൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന ഷാജിക്ക് കൈമാറി.
ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് പൈനാടത്ത്, നിസാർ കൊടക്കാടൻ,ഷൈജി ഷിബു,റംല മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
പട്ടികവർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഉൗര് പ്രദേശത്ത് തന്നെ പഠനസംബന്ധമായതും, പഠ്യേതരവുമായ അധിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള ട്യൂഷൻ സംവിധാനം ഒരുക്കുക എന്നതാണ് ബ്രിഡ്ജ് സ്കൂളുകൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പമാക്കാനും, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും, ദൈനംദിന ജീവിതത്തിലെ ആരോഗ്യ ശുചിത്വ പോഷക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്താനും സാധിക്കുന്നുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് ആരംഭിച്ച ബ്രിഡ്ജ് സ്കൂൾ ഇപ്പോഴും വിജയകരമായി നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *