April 16, 2024

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

0
Img 20221117 Wa00822.jpg

വാഴവറ്റ: വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആര്‍.ഒ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2 നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഫാര്‍മസി, സ്റ്റോര്‍, സ്റ്റാഫ് റൂം, ഇമ്മ്യൂണൈസേഷന്‍ റൂമുകള്‍, ഫീഡിംഗ് റൂം, വെയിറ്റിംഗ് ഏരിയ, വരാന്ത, ഒ.പി കൗണ്ടര്‍, ടോയ്‌ലറ്റ് സൗകര്യങ്ങളോടു കൂടിയ 4 ഒ.പി റൂമുകള്‍, പരിശോധനാ റൂമുകള്‍, വാഷ് ഏരിയ, 11 ഓളം ടോയ്‌ലറ്റുകള്‍, അംഗപരിമിതര്‍ക്കുള്ള ടോയ്‌ലറ്റുകള്‍, പ്രീ ചെക്കപ്പ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, ഇഞ്ചക്ഷന്‍ റൂം, ഡ്രസ്സിംഗ് റൂം, നേഴ്‌സസ് റൂം, ലാബ്, മൈനര്‍ പ്രൊസീജ്യന്‍ റൂം, റാമ്പ്, പൊതുജനങ്ങള്‍ക്ക് ഇരിക്കുവാനുള്ള എയര്‍പോര്‍ട്ട് ചെയര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് നസീമ മങ്ങാടന്‍ അധ്യക്ഷയായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആധുനിക ലാബ് ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറകടര്‍ ഡോ. വി. മീനാക്ഷി മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ.പി ദിനീഷ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നിഷ സുധാകരന്‍, എം.കെ യാക്കൂബ്, മേരി സിറിയക്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആയിഷാബി, അരുണ്‍ ദേവ്, മുട്ടില്‍ പഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോ, ആര്‍ദ്രം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ, വാഴവറ്റ കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എന്‍ നിശാന്ത്, വാര്‍ഡ് മെമ്പര്‍ പി.എം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ നിയോജ മണ്ഡലത്തിലെ 12 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളാക്കിയതിന്റെയും കല്‍പ്പറ്റ ഗവ.ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവയില്‍ പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓക്‌സിജന്‍ ബെഡ് ഐ.സി.യുവിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *