March 29, 2024

ജലജീവന്‍ മിഷന്‍ അവലോകന യോഗം ചേര്‍ന്നു

0
Img 20221126 174218.jpg
കല്‍പ്പറ്റ: നിയോജക മണ്ഡലത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയുടെ അവലോകനയോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് സാക്ഷ്വത പരിഹാരം കാണുന്ന ബ്രഹത്തായ  പദ്ധതിയാണ് ജലജീവന്‍ മിഷന്‍. പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി കുടിവെള്ള സംഭരണി ഒരുക്കുന്നതിന്  ഭൂമി ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ അടിയന്തരമായി സ്ഥലം ലഭ്യമാക്കി വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ പ്രസ്തുഥ യോഗത്തില്‍ തീരുമാനമെടുക്കുകയും  നാഷണല്‍ ഹൈവേയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ യോഗത്തില്‍ നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് യോഗത്തില്‍ എംഎല്‍എ  നിര്‍ദ്ദേശം നല്‍കുകയും ചെയ്യ്തു.നിയോജക മണ്ഡലത്തിലെ 46,000 വരുന്ന കുടിവെള്ളം ലഭ്യമാകാത്ത ആളുകള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം ഈ വരുന്ന 2023 ഡിസംബര്‍ 31 കൂടി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്  യോഗത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മാങ്ങാടന്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസിന സ്റ്റെഫി പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ബാബു  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ശാബു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജേഷ് പി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രജീഷ് മോന്‍അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുരൂപ് എ ബി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ്  കോഴിക്കോട് സുബിലേഷ് കെ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *