March 28, 2024

ഭരണഘടനാദിനം ആചരിച്ചു

0
Img 20221127 Wa00322.jpg
കൽപ്പറ്റ : ബാക്ക് പാക്കേഴ്സ് ടൂറിസം സൊസൈറ്റി മീനങ്ങാടിയും, നെഹ്റു യുവ കേന്ദ്ര വയനാടും, സു.ബത്തേരി സെന്റ് മേരീസ് കോളേജ് ടൂറിസം ക്ലബ്ബും, സംയുക്തമായി നവംബർ 26 ശനിയാഴ്ച്ച ഇന്ത്യൻ ഭരണഘടന ദിനത്തിൽ സിവിക് ബോധ വൽക്കരണ പരിപാടി നടത്തി. യുവാക്കളിൽ പൗരബോധം വളർത്തുക ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടുകൂടി ആണ് പ്രോഗ്രാം നടത്തിയത്.കോളേജ് പ്രിൻസിപ്പൽ  റോയ് പി.സിയുടെ അദ്ധ്യക്ഷതയിൽ സുൽത്താൻബത്തേരി നഗരസഭ ഡിവിഷൻ കൗൺസിലർ  ലിഷ ടീച്ചർ ഉദ്ഘാടന കർമ്മം നീർവ്വഹിച്ചു. ചടങ്ങിൽ ടൂറിസം ക്ലബ്ബ് കോ-ഓഡിനേറ്റർ നൂർബിന ടീച്ചർ സ്വാഗതം അർപ്പിച്ചു. കോളേജ് റസിഡൻഷ്യൽ മാനേജർ  ജോൺ മത്തായി നൂറനാൽ, കോളേജ് യൂണിയൻ ചെയർമാൻ  ആഷിക്ക് എന്നിവർ ആശംസ അറിയിച്ചു. ടൂറിസം ക്ലബ്ബ് കോ-ഓഡിനേറ്റർ  ഫിദ അൻവ്വർ നന്ദിയും അർപ്പിച്ചു.
തുടർന്ന് “ഭരണഘടനയുടെ ചരിത്രം” എന്ന വിഷയത്തിൽ  ശ്രീജിത്ത് സി.എസ് (ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ സെന്റ് മേരീസ്കോളേജ്) എന്നവരും , “മൗലിക അവകാശങ്ങൾ&മൗലിക കടമകൾ”എന്ന വിഷയത്തിൽ അഡ്വ.ആതിര പി.ബി എന്നവരും ക്ലാസുകൾ നൽകി. തുടർന്ന് ക്വിസ്സ് പ്രാഗ്രാം നടത്തുകയും വിജയികൾക്ക് സമ്മാന വിരണം നൽകുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *