March 29, 2024

ആസ്പിരേഷണൽ ജില്ലാ പ്രോഗ്രാം: ദേശീയ റാങ്കിങ്ങിൽ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവർത്തനങ്ങൾ: രാഹുൽ ഗാന്ധി എം പി

0
Gridart 20220606 1734279802.jpg
കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാ പ്രോഗ്രാം- ദേശീയ റാങ്കിങ്ങിൽ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി എം പി.ഏറ്റവും പുതിയ 'ചാമ്പ്യൻസ് ഓഫ് ചെയ്ഞ്ച്' റിപ്പോർട് പ്രകാരം ദേശീയ റാങ്കിംഗിൽ വയനാട് ജില്ല ഒന്നാമതാണ്. അഞ്ച് സൂചികകളിൽ, പ്രത്യേകിച്ച് ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉൾപ്പെടുത്തൽ-നൈപുണ്യ വികസനം തുടങ്ങിയ സൂചികകളിൽ ഇന്ത്യയിലെ 112 ആസ്പിരേഷണൽ ജില്ലകളിൽ വയനാട് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
‘ജന കേന്ദ്രീകൃതമായ എല്ലാ പദ്ധതികളും സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും സമയ ബന്ധിതമായി എത്തിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ.’ വയനാട് ജില്ലാ കളക്ടർ ഗീത ഐ. എ.സ്. നെ നേരിൽ വിളിച്ച് രാഹുൽ ഗാന്ധി എം പി പറഞ്ഞു. ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഒപ്പം നിന്ന് ഈ നേട്ടത്തിന് വേണ്ടി പരിശ്രമിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *