April 25, 2024

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതി

0
Img 20221213 Wa00422.jpg
കൽപ്പറ്റ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി 65 വയസ്സ് കവിയാത്ത രക്ഷിതാക്കളായിരിക്കണം അപേക്ഷ നല്‍കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം മുപ്പതിനായിരം രൂപ കവിയരുത്. വായ്പക്കുള്ള അപേക്ഷ വിവാഹ തീയതിയുടെ ഒരു മാസം മുമ്പെങ്കിലും ലഭിച്ചിരിക്കണം. പരമാവധി വായ്പാ തുക 2.5 ലക്ഷം രൂപയാണ്. വായ്പാതുക 7 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറത്തി നും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *