April 24, 2024

ഉപഗ്രഹ സർവ്വേ പൂർണമായി തള്ളിക്കളയണമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം

0
Img 20221220 153233.jpg
മീനങ്ങാടി : അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ അതിജീവനവും ഉപജീവനവും പൂർണ്ണമായി തകർക്കുന്ന തരത്തിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി ദുർബല പ്രദേശ ഉപഗ്രഹ സർവ്വേ പൂർണ്ണമായി തള്ളിക്കളയമെന്നും . സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽനിന്ന്‌ സ്റ്റേ സമ്പാദിക്കണമെന്നും മിനങ്ങാടി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു . നിലവിലുള്ള വനാതിർത്തികൾ നിശ്ചയിച്ചിരിക്കുന്നിടത്ത് നിന്ന് പൂജ്യം പോയിൻ്റിൽ ബഫർ സോൺ നിശ്ചയിക്കണം, വനാതിർത്തിയിൽ നിന്ന് വനത്തിനകത്തേക്ക് സംരക്ഷിത മേഖല നിശ്ചയിക്കണം ,, നുറ് കണക്കിന് വർഷം മുമ്പ് അതിർത്തികളിൽ താമസിക്കുന്നവർ വന നിയമം ഉണ്ടാക്കുന്നതിന് മുമ്പേ കൈവശക്കാരും അവകാശികളുമാണ് .
സംസ്ഥാന സർക്കാർ റവന്യു, , തദ്ദേശവകുപ്പുകളുടെ നേതൃത്വത്തിൽ ഫീൽഡ് സർവ്വേ നടത്തി നിജസ്ഥിതി റിപ്പോർട്ടാക്കി സമർപ്പിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു .
    വനം മന്ത്രി അറിയാതെയാണ് റിപ്പോർട്ട് വന്നത് എന്ന ന്യായവും , ആക്ഷേപം ഉന്നയിക്കാനുള്ള അവസാന സമയത്തിന് തൊട്ടടുത്ത ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നതും വലിയ ദുരുഹതയണ്   ഉണ്ടാക്കുന്നത്.
   ഡിസംബർ ഇരുപത്തി മൂന്നിന് മുള്ളൻകൊല്ലി , പുൽപ്പള്ളി , പൂതാടി , മീനങ്ങാടി പഞ്ചായത്തുകളിൽ വനം വകുപ്പ് ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണ്ണയും പ്രക്ഷോഭത്തിൻ്റെ ന്നൊം ഘട്ടമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
   കെ പി സി സി ജനറൽ സെക്രട്ടറി അലിപ്പറ്റ ജമീല യോഗം ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് പി ഡി സജി അദ്ധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡൻ്റ് എൻ. ഡി അപ്പച്ചൻ,  ഐ.സി ബാലകൃഷ്ണൻ എം എൽഎ,  യു ഡി എഫ് കണ്ണുർ ജില്ല കൺവീനർ ,കെ ടി മാത്യു, കെ എൽ പൗലോസ്, കെ കെ വിശ്വനാഥൻ . കെ.ഇ വിനയൻ , പിഎം സുധാകരൻ , എൻ യു ഉലഹന്നാൻ , ഡി പി രാജശേഖരൻ , വർഗീസ് മുരിയൻകാവിൽ , വി എം പൗലോസ് , എ കെ രങ്കനാഥൻ , നാരായണൻ നായർ , സണ്ണി വാകേരി , കെ എസ് വിശ്വനാഥൻ , ഗിരിജ കൃഷ്ണൻ , ടി എസ് റിലീപ്കുമാർ , പി കെ വിജയൻ , മേഴ്സി സാബു .  വിൻസൻ്റ് നടവയൽ , ഷാൻ്റി ചേനപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *