March 29, 2024

മാനന്തവാടിയിലും പൊഴുതനയിലും എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

0
Img 20221220 200716.jpg
മാനന്തവാടി നഗരസഭയിലും പൊഴുതന ഗ്രാമപഞ്ചായത്തിലും എബിസിഡി ക്യാമ്പിന് തുടക്കമായി.മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്. മാര്‍ട്ടിന്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന ക്യാമ്പ് ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ രാജിക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കി സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി  അധ്യക്ഷത വഹിച്ചു. ആദ്യദിനം മാനന്തവാടി നഗരസഭയില്‍ 668 പേര്‍ക്ക് ആധികാരിക രേഖകള്‍ ഉള്‍പ്പടെ 1851 സേവനങ്ങള്‍ നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യാതിഥിയായി. ജെറിന്‍ സി ബോബന്‍ വിഷയാവതരണം നടത്തി. നഗരസഭ  വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിപിന്‍ വേണുഗോപാല്‍, ലേഖ രാജീവന്‍, പി.വി.എസ് മൂസ, ഫാത്തിമ്മ ടീച്ചര്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പൊഴുതന റാഷ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ  ഉദ്ഘാടനം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി  കളക്ടര്‍ കെ. അജീഷ് പ്രോജക്ട് അവതരിപ്പിച്ചു. ക്യാമ്പില്‍ 453 പേര്‍ക്ക് ആധികാരിക രേഖകള്‍ ഉള്‍പ്പടെ 926 സേവനങ്ങള്‍ നല്‍കി. പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, പൊഴുതന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന ഷംസുദ്ദീന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ പരീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഡിസംബര്‍ 22 ന് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *