April 20, 2024

കാര്‍ഷിക സെൻസസ് : എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി

0
Img 20221222 145522.jpg
മാനന്തവാടി: അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസിന്റെ പതിനൊന്നാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി  എന്യൂമറേറ്റര്‍മാർക്കുള്ള പരിശീലനം നൽകി.കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്ന  മാനന്തവാടി താലൂക്ക്  വരുന്ന എന്യൂമറേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. മാനന്തവാടി  ബ്രഹ്‌മഗിരി  ഹോട്ടലില്‍ വെച്ച് നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ നയരൂപീകരണത്തിനുമാണ് കാര്‍ഷിക സെന്‍സസിന്റെ ഡാറ്റകള്‍ ഉപയോഗിക്കുന്നത്.സാമ്പത്തിക സ്ഥിതവിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
. കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം വെക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേ പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് നടപ്പാക്കുന്നത്.പരിശീലന പരിപാടിയ്ക്ക് മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍  റീത്ത ജോസഫ് അദ്ധ്യക്ഷത വഹിച്ചു.മാനന്തവാടി തഹസീല്‍ദാര്‍ ആഗസ്റ്റിന്‍ എം ജെ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മാരായ  ബ്രിജേഷ് വി പി, ശരത് വി എസ് എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍  നയിച്ചു. റിസര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ ഷിബു എന്‍. ജെ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ സന്തോഷ് കെ ദാസ്, ദീപ്തി പി എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *