March 28, 2024

കന്നുകാലികളിലെ ചര്‍മ്മ മുഴ രോഗം; പ്രതിരോധ കുത്തിവെപ്പ് നാളെ തുടങ്ങും

0
Ei80f1r58313.jpg
കൽപ്പറ്റ : കന്നുകാലി മേഖലയില്‍ ആശങ്ക വിതയ്ക്കുന്ന ചര്‍മ്മ മുഴ രോഗം നിയന്ത്രിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം നടത്തുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ  ബുധന്‍ രാവിലെ 10.30 ന് പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.ചര്‍മ്മ മുഴ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ജനുവരി 18 മുതല്‍ ഫെബ്രുവരി 24 വരെ സംസ്ഥാനമൊട്ടാകെ നടക്കും. ജില്ലയില്‍ 78 വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്.
കന്നുകാലികളിലെ ഉല്‍പ്പാദനക്ഷമതയെയും രോഗപ്രതിരോധശേഷിയെയും ഗണ്യമായി ബാധിക്കുന്ന അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് രോഗമാണ് ചര്‍മ്മ മുഴ. കഠിനമായ പനി, പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ്, ലസികാഗ്രന്ഥി വീക്കം, കൈകാലുകളില്‍ നീര്‍ക്കെട്ട്, ചര്‍മ്മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചര്‍മ്മ മുഴ രോഗത്തിന് പകര്‍ച്ചാ നിരക്ക് 2 – 45 ശതമാനവും മരണനിരക്ക് 10 ശതമാനത്തില്‍ താഴെയാണെങ്കിലും രോഗംമൂലം ഉണ്ടാവുന്ന ഏറെ നാളത്തെ ഉല്‍പ്പാദന, പ്രത്യുല്‍പ്പാദന നഷ്ടം വളരെ കൂടുതലാണ്. ഈ അസുഖത്തിന് കൃത്യമായ ചികിത്സ ഇല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള മാര്‍ഗം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *