April 25, 2024

പദ്ധതി രൂപീകരണത്തിന് കുട്ടികളുടെ നൂതന ആശയങ്ങൾ തേടി ബത്തേരി നഗരസഭ

0
Img 20230201 Wa00122.jpg
ബത്തേരി : ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ 2023-24 വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്നതിനായി നൂതന ആശയങ്ങൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിലിൽ 13 വിദ്യാലയങ്ങൾ നൂതന ആശയങ്ങൾ പങ്ക് വെച്ചു. 
 നൂതന രീതിയിലുള്ള കലാകായീക പരിശീലനം നൽകി ഏതു വിഷയവും എളുപ്പത്തിൽ പഠിക്കാനുള്ള ആശയം പങ്കു വെച്ച കൈപ്പഞ്ചേരി എൽ പി സ്‌കൂൾ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി . 
കുട്ടികളുടെ ശേഖരങ്ങൾ നൂതന രീതിയിൽ മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി മാറ്റി വിദ്യാലയങ്ങളിലും പൊതു മാർക്കറ്റുകളിലും വിതരണം ചെയ്യാൻ അവസരം ലഭിക്കുന്ന കിഡ്സ് സ്റ്റോർ @ സർവജന പ്രൊജക്റ്റ് അവതരിപ്പിച്ച സർവജന ഹൈസ്‌കൂൾ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിച്ചു പുതു തലമുറയെ സംരംഭകത്വം പരിശീലിപ്പിക്കുന്ന തൊഴിൽ വിദ്യ 2023 പ്രൊജക്റ്റ് അവതരിപ്പിച്ച ബീനാച്ചി ഗവണ്മെന്റ് സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
നമ്മുടെ നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സ്‌കൂളുകളിലും , നഗരങ്ങളിലും തരിശായി കിടക്കുന്ന ഇടങ്ങളിൽ നൂതന മഴമറകൾ നിർമിച്ചു ലാഭകരമായി കൃഷി ചെയ്യുകയും പുതു തലമുറയെ ആധുനിക കൃഷി രീതികൾ പരിചയ പെടുത്തുകയും ചെയ്യുന്ന ആധുനിക മഴ മറ കൃഷി രീതികൾ അവതരിപ്പിച്ച സർവജന ഹയർ സെക്കണ്ടറി സ്‌കൂളും , ബത്തേരി നഗരസഭയെ ഉദ്യാന നഗരിയായി നില നിർത്താനുള്ള നൂതന ആശയങ്ങൾ പങ്ക് വെച്ച സർവജന വി എച് എസ് സി വിഭാഗവും ഹയർ സെക്കണ്ടറിവിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു .
സർവജന സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്റ്റുഡന്റസ് കൗൺസിൽ 2023 ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്ലാനിംഗ് ഓഫീസർ മണിലാൽ ആർ മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു . ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും , എം ഇ സി കൺവീനർ, പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു .
ലിഷ ടീച്ചർ , സി കെ സഹദേവൻ , സാലി പൗലോസ് , കെ റഷീദ് , ജംഷീർ അലി , കെ സി യോഹന്നാൻ , രാധാ രവീന്ദ്രൻ , ആരിഫ് സി കെ , ബാബു എം സി , ഷമീർ മഠത്തിൽ , അബ്ദുൽ അസിസ് എം , ബിന്ദു പ്രമോദ് , പ്രിയാ വിനോദ് , ഷീബ ചാക്കോ , രാധാ ബാബു , പ്രജിത പി , നിഷ പി എൻ , ബിന്ദു രവി , രാധാ കൃഷ്ണൻ , അബ്ബാസ് അലി ടി കെ , എബ്രഹാം വി ടി , രാജൻ ടി , സുധീഷ് സി പി , അനിൽകുമാർ ആർ , സൈനുദ്ധീൻ കെ എം , ജേക്കബ് ജോർജ് , ദിലിൻ ശശിധരൻ , ജിജി ജേക്കബ് , സജി ടി ജി , ജോളിയാമ്മ , മനോജ് എബ്രഹാം , സ്റ്റാന്റലി ജേക്കബ് , ടോംസ് ജോൺ , ഷീബ പി എം , എന്നിവർ സംബന്ധിച്ചു
ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിജയകുമാർ എൻ എം മോഡറേറ്ററും , പ്ലാനിങ് ഓഫീസ് റിസർച്ച് അസിസ്റ്റന്റ് ഷംസുദ്ധീൻ , മഹാത്മാ ഗാന്ധി നാഷണൽ ഫെല്ലോ അൻവർ സാദത് എന്നിവർ പ്രൊജക്റ്റ് അവതരണം മൂല്യ നിർണയം നടത്തുകയും ചെയ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *