March 29, 2024

ഭൂമിയുടെ ന്യായവില വർധന സർക്കാർ നടപടി പ്രതിഷേധാർഹം: കെർക്ക

0
Img 20230203 193252.jpg
കൽപ്പറ്റ: ഭൂമിയുടെ ന്യായവില വീണ്ടും 20 ശതമാനം വർധിപിച്ച സർക്കാർ നടപടി അന്യായവും റിയൽ എസ്റ്റേറ്റത്തിന് കനത്ത തിരിച്ചടിയുമാണെന്ന് കേരള റിയൽ എസ്റ്റേറ്റ്കൺസൾട്ടൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന ബജറ്റിലെ നികുതി വർധനകൾ
എല്ലാം ജനങ്ങൾക്ക് തിരിച്ചടിയാണ്. ഭൂമിയുടെ ന്യായ വില കൂടിയത് സാധാരണക്കാരെ അടക്കം പ്രതികൂലമായി ബാധിക്കും. സംഘടന ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. കെർക്ക് വയനാട് ജില്ലാ പ്രസിഡന്റായി മുഹമ്മദ്ഫെരീഫ് കാക്കവയൽ ജന.സെക്രട്ടറിയായി ബിജു ഫിലിപ്പോസ്
സുൽത്താൻ ബത്തേരി എന്നിവരെ തെരഞ്ഞെടുത്തു. എം.പി. പരമേശ്വരനാണ് രക്ഷാധികാരി. മറ്റു ഭാരവാഹികൾ : കെ.ആർ.
അനീഷ്, കെ.ജെ.വിനോദ്, ലക്ഷമണൻ ദാസ് (വൈസ് പ്രസി)
രാഹുൽ സുരേഷ്, ആമിന സി.പി, സുകു ടി.എ(സെക്രട്ടറി),
ആർ.ജോളി (ട്രഷറർ)
പ്രതിഷേധാർഹം
എം.പി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസി
ഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന
ജന.സെക്രട്ടറി സലീം മറ്റപ്പള്ളി, അജി പെരിങ്ങമല, ജോസ്
വിക്ടർ, അരുൺ ബോസ് എന്നിവർ സംസാരിച്ചു. മുഹമ്മദ്
ഫെരീഫ് സ്വാഗതവും സ്മിജേഷ് നന്ദിയും പറഞ്ഞു. മുതിർന്ന
മാധ്യമ പ്രവർത്തകൻ ടി.വി. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *