April 19, 2024

കര്‍ഷക രക്ഷായാത്ര വയനാട്ടില്‍ പര്യടനം തുടങ്ങി കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം: സത്യന്‍ മൊകേരി

0
Eivl1ek58069.jpg

മാനന്തവാടി : ഇന്ന് വന്യജീവി അക്രമങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാന്‍ സഭയുടെ കര്‍ഷക രക്ഷാ യാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേഭഗതി ചെയ്യണമെന്നും നഷ്ടപരിഹാര തുക 25 ലക്ഷമാക്കി ഉയര്‍ത്തണം. മനുഷ്യ ജീവനായിരിക്കണം പ്രഥമ പരിഗണന. വന്യ മൃഗങ്ങളുടെ എണ്ണം കുറക്കുവാനള്ളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.കെ ശശിധരന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എ പ്രദീപന്‍ സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ നടക്കുന്ന കര്‍ഷക മഹാ സംഗമത്തിന്റെ പ്രചാരണാര്‍ഥമാണ് ജാഥ നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും, കാസര്‍ഗോഡ് നിന്നും ഫെബ്രുവരി 10ന് ആരംഭിച്ച രണ്ട് ജാഥകള്‍ 17ന് തൃശ്ശൂരില്‍ സംഗമിക്കും. 12 ആവശ്യങ്ങളില്‍ കൂടുതലും കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കേണ്ടതാണ്. എങ്കിലും കേരള സര്‍ക്കാര്‍ നടപ്പാക്കേണ്ട പല കാര്യങ്ങളും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമം കര്‍ഷക കേന്ദ്രീകൃതമായി മാറ്റി എഴുതുക എന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. ബഫര്‍സോണ്‍ വിഷയങ്ങളില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുക, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ലാഭവില ഉറപ്പാക്കുക, തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് 23ന് ശേഷം ശക്തമായ സമരം കേരളമൊട്ടാകെ കിസാന്‍സഭ ആരംഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *