April 18, 2024

ഉർദു പ്രണയത്തിന്റെ ഭാഷ : ജസ്റ്റിൻ ബേബി

0
Img 20230214 164646.jpg
മാനന്തവാടി . ലോകത്ത് അൻപത് കോടിയിലധികം ആളുകളുടെ സംസാരഭാഷയായ ഉർദു പ്രണയത്തിന്റെയും, നിഷ്കളങ്ക സ്നേഹത്തിന്റെയും ഭാഷയാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അഭിപ്രായപ്പെട്ടു. ഭാഷയുടെ പേരിൽ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന വർത്തമാന കാലത്ത് ഉർദു ഭാഷയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ധേശ പ്രകാരം വയനാട് ജില്ലാ അക്കാദമിക് കോംപ്ലക്സ്‌ മാനന്തവാടി പഴശ്ശി പാർക്കിൽ സംഘടിപ്പിച്ച ദേശീയ ഉർദു ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.യു.ടി.എ സംസ്ഥാന ഉപാധ്യക്ഷൻ നജീബ് മണ്ണാർ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി.എസ് മൂസ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സെക്രട്ടറി അബ്ബാസ് മാസ്റ്റർ, കോംപ്ലക്സ് സെക്രട്ടറി കെ.പി അഷ്റഫ് മാസ്റ്റർ, മുനീർ , മമ്മൂട്ടി നിസാമി, ജാൻസി രവീന്ദ്രൻ, ആശാ ബേബി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗസൽ ആലാപനം, ദൃശ്യാവിഷ്കാരം, സംഘഗാനം, പദ്യംചൊല്ലൽ, കഥാ രചന, കവിതാ രചന മാഗസിൻ പ്രകാശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *