March 29, 2024

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍; പൂതാടി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു

0
Img 20230214 183610.jpg
കൽപ്പറ്റ : വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പൂതാടി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമോദനപത്രം കൈമാറി. പഞ്ചായത്തുകളില്‍ നടത്തിയ ക്യാമ്പയിനില്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് എന്നിവര്‍ക്ക് അനുമോദന പത്രം കൈമാറി.
വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ടമായാണ് ജനുവരി 26 മുതല്‍ 30 വരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ജനുവരി 26 ന് ജില്ലാ, തദ്ദേശസ്ഥാപനതല ക്യാമ്പയിന്‍ ഉദ്ഘാടനം നടത്തി. തുടര്‍ന്ന് 27 മുതല്‍ 30 വരെ വാര്‍ഡ്തല ക്യാമ്പയിനും സംഘടിപ്പിച്ചു. ആകെയുളള 22 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലും ക്യാമ്പയിന്‍ സംഘടിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. 22 വാര്‍ഡുകളില്‍ 17 വാര്‍ഡുകളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി. ഇതിനുളള അംഗീകാരമായാണ് അനുമോദന പത്രം നല്‍കിയത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചത്.  
ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കല്‍, മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നീ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.പൂതാടി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുരേന്ദ്രന്‍, വി.ഇ.ഒ ജസ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമം, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഹരിതകര്‍മ്മ സേന, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മറ്റ് മെമ്പര്‍മാര്‍, നവകേരളം കര്‍മപദ്ധതി ആര്‍.പി തുടങ്ങിയവര്‍ പങ്കെടുത്തു.
തവിഞ്ഞാന്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി, വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലൈജി തോമസ്, മെമ്പര്‍മാരായ ടി.കെ അയ്യപ്പന്‍, എം.ജി ബിജു, ജോസ് പാറക്കല്‍, കുടുംബശ്രീ സി.ഡി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേന, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മപദ്ധതി ഇന്റേണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *