March 28, 2024

ആദിവാസികൾക്ക് ആത്മഹത്യാ പ്രവണതയെന്ന് ചിത്രീകരിക്കാന്‍ ശ്രമം; എ.ഐ.ഡി.ആര്‍.എം

0
Img 20230214 204026.jpg
കൽപ്പറ്റ: പാറ വയൽ കോളനിയിലെ ആദിവാസി യുവാവിൻ്റെ മരണത്തിൽ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികൾക്ക് നിയമാനുശ്രുത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് എഐഡിആര്‍എം ജില്ലാ പ്രസിഡന്റ് സി കെ സജി, സെക്രട്ടറി എസ് സൗമ്യ എന്നിവര്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിന്റെ ഓർമ്മകൾക്ക് ഏതാനും ദിവസങ്ങൾ ശേഷിക്കെയാണ് ഈ ദാരുണ സംഭവമെന്നത് പൊതുസമൂഹത്തിൽ ആദിമജനതയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരുടെ അസ്വഭാവികമരണങ്ങളെയെല്ലാം ശാസ്ത്രീയ പരിശോധനകൾക്ക് മുമ്പേ തന്നെ ആത്മഹത്യകളാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ് പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് പുരോഗമനാത്മക സമൂഹത്തിന് അനുചിതമാണ്. യുവാവിനെ ആശുപത്രിയിൽ വച്ച് മോഷണകുറ്റം ആരോപിച്ച് ചിലർ ഭീഷണിപ്പെടുത്തി എന്നുള്ള സാക്ഷിമൊഴികൾ ചില ദൃശ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്ന സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുന്നതിന് പൊലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എഐഡിആര്‍എം മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *