April 18, 2024

വെങ്ങപ്പള്ളി അക്കാദമി സമ്മേളനത്തിന് ഇന്ന് കൊടിയേറും:ഉദ്ഘാടന സമ്മേളനവും മജ്‌ലിസുന്നൂര്‍ സംഗമവും ഇന്ന്

0
Img 20230224 081039.jpg
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഇരുപതാം വാര്‍ഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വൈകുന്നേരം 4 മണിക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ നഗറില്‍ സമസ്തയുടെ ജില്ലാ സാരഥികള്‍ ഇരുപതാം വാര്‍ഷികത്തിന്റെ പ്രതീകമായി 20 പതാകകള്‍ ഉയര്‍ത്തുന്നതോടുകൂടിയാണ് വാര്‍ഷികാഘോഷത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വാര്‍ഷികാഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി ഇബ്രാഹിം ഹാജി അധ്യക്ഷനാകും. സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട് പ്രാര്‍ത്ഥന നടത്തും. ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. സമ്മേളനപഹാരമായി പുറത്തിറക്കുന്ന സോവനീര്‍ 'നിലാവ് 23' ഹസന്‍ ഹാജി ആറാമൈല്‍ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. അഷറഫ് പാലത്തായി, ബഷീര്‍ ഹാജി കൊടക് സ്വീകരിക്കും. കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം. മുഹമ്മദ് ബഷീര്‍, സൈനുല്‍ ആബിദ് ദാരിമി, പി.എ. ആലി ഹാജി, അബ്ബാസ് വാഫി, ടി. മുഹമ്മദ്, സി. മൊയ്തീന്‍കുട്ടി പ്രസംഗിക്കും. ഏഴിന് പ്രകാശ ധാര സെഷനില്‍ ജില്ലാ മജ്‌ലിസുന്നൂര്‍ സംഗമം എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അഷറഫ് ഫൈസി പനമരം അധ്യക്ഷനാവും. ജാഫര്‍ ഹൈതമി നേതൃത്വം നല്‍കും. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രാര്‍ത്ഥന നടത്തും. വാര്‍ഷികത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ 10 മണിക്ക് നടന്ന അറിവിന്‍ തീരം സെഷനില്‍ ജില്ലാ മുതഅല്ലിം സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി. ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ്. സ്റ്റേറ്റ് സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. പി. ഇബ്രാഹിം ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. വി.കെ. അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് സഖാഫി, ടി. കെ. അബൂബക്കര്‍ മൗലവി, നിസാം തരുവണ സംസാരിച്ചു. സ്‌നേഹത്തണല്‍ പ്രവാസി കുടുംബ സംഗമം സയ്യിദ് സഈദ് ജിഫ്രി ഉദ്ഘാടനം ചെയ്തു. അസീസ് കോറോം അധ്യക്ഷത വഹിച്ചു. മമ്മൂട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി. ഖാസിം ദാരിമി പന്തിപ്പൊയില്‍, ഇബ്രാഹീം കാഞ്ഞായി, ഫൈസല്‍ സുല്‍ത്താന്‍ ബത്തേരി, അബ്ദുല്‍ ഗഫൂര്‍ തരുവണ, അലവി കൊട്ടപ്പുറം, അബ്ദുറസാഖ് ചെന്നലോട്, സി. അബ്ദുല്‍ ഖാദര്‍, ഷറഫുദ്ദീന്‍ അഞ്ചുകുന്ന്, ഷമീര്‍ നാലാംമൈല്‍, മുഹമ്മദ് പനന്തറ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *