April 25, 2024

രാജ്യത്ത് മതസൗഹാർദ്ദവും ജനാധിപത്യവും കൂടുതൽ ശക്തമാവണം:പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

0
Img 20230227 092947.jpg
 കൽപ്പറ്റ: നമ്മുടെ രാജ്യം വിവിധ സംസ്കാരങ്ങളും മത മൂല്യങ്ങളും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യ രാഷ്ട്രമാണെന്നും മതസൗഹാർദവും പരസ്പര വിശ്വാസവും അതിപ്രധാനമാണെന്നും സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു.കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം എല്ലാവരുടേതുമാണ്. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ബഹുസ്വരതയാണ് നമ്മുടെ അടിസ്ഥാനശില. ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അവകാശം നൽകുന്നുണ്ട്. സ്വസ്ഥജീവിതം പൗരന്മാരുടെ അവകാശമാണ്. അതിനു വിഘാതം നിൽക്കുന്ന തീവ്രവാദ, ഭീകര പ്രസ്ഥാനങ്ങളെ തുറന്നു കാട്ടണം. അത്തരം പ്രത്യയശാസ്ത്രങ്ങളുടെ അപകടം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ മുസ്‌ലിം പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ അത് എല്ലാ കാലത്തും നിർവഹിച്ചിട്ടുണ്ടെന്നും പൊന്മള പറഞ്ഞു.ജ്ഞാന പാതയത്തിന്റെ കർമ്മ സാക്ഷ്യം എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന സമ്മേളനത്തിൽ സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഫലാഹ് വൈസ് പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു മൗലവി ഫാളിൽ ലത്വീഫി അൽഫലാഹി എന്ന സ്ഥാപനത്തിൻ്റെ പ്രഥമ സനദ് ദാനം സമസ്ത പ്രസിഡണ്ട് ഈ സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, പി ഹസൻ മൗലവി ബാഖവി, കെ സി അബൂബക്കർ ഹസ്റത്ത്, എന്നിവർ നിർവഹിച്ചു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹക്കീം അസ്ഹരി പ്രസംഗിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകി. സ്ഥാപനത്തിൻറെ വിഷൻ 35 ജനറൽ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി അവതരിപ്പിച്ചു.കെ ഓ അഹമ്മദ് കുട്ടി ബാഖവി, എസ് ഷറഫുദ്ദീൻ ബഷീർ സഅദി നെടുംകരണ, സി ടി അബ്ദുല്ലത്തീഫ്, പി ഉസ്മാൻ മൗലവി, ടി പി അബ്ദുസ്സലാം മുസ്‌ലിയാർ, സംബന്ധിച്ചു ഉമർ സഖാഫി ചെതലയം സ്വാഗതവും നസീർ കോട്ടത്തറ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *