March 28, 2024

രണ്ടര പതിറ്റാണ്ടിന് ശേഷം പുതുശേരിക്കടവിൽ വോളിബോൾ ആവേശം

0
Img 20230227 133827.jpg
പടിഞ്ഞാറത്തറ: കാൽ നൂറ്റാണ്ടിന് ശേഷം പുതുശേരിക്കടവിൽ വോളിബോൾ ആരവം ഉയരുന്നു.മാർച്ച് നാല് ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ പ്രമുഖരായ ആറ് ടീമുകളെ കളിക്കളത്തിലിറക്കിയാണ് ക്ലബ്ബ് പുതിയ ചുവട് വെക്കുന്നത്.
ഒരു കാലത്ത് വോളിബോളിൻ്റെ പേരിൽ അറിയപ്പെട്ട നാടായിരുന്നു പുതുശേരിക്കടവ്. ജില്ലാ – സംസ്ഥാന മൽസരങ്ങളിൽ പുതുശേരിക്കടവ് യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് മുൻ നിരയിലുണ്ടായിരുന്നു. പുതുശേരിക്കടവിൽ തുടർച്ചയായി 20 വർഷം വോളിബോൾ ടൂർണമെൻ്റ് നടത്തിയിരുന്നു. മിക്ക ജില്ലാ മത്സരങ്ങളിലും യംഗ് ഫൈറ്റേഴ്സായിരുന്നു ഫൈനലിൽ എത്തുക.ആ ഓർമകൾക്ക് ഇപ്പോൾ രണ്ടര പതിറ്റാണ്ട് കഴിയുന്നു. പ്രധാന താരങ്ങൾ പലരും വിവിധ ജോലിക്കും ഗൾഫ് നാടുകളിലേക്കും ചേക്കേറി. ക്രിക്കറ്റ് ഗ്രാമങ്ങളിലേക്ക് കടന്ന് വന്ന സമയമായിരുന്ന തിനാൽ നാട്ടിലുള്ളവർ ക്രിക്കറ്റിലേക്ക് വഴിമാറി. അതോടെ യംഗ് ഫൈറ്റഴ്സിൻ്റെ വോളി പെരുമ കുറഞ്ഞു. തുടർന്ന് ക്ലബ്ബിൻ്റെ പ്രവർത്തനം നിലച്ചു. ജില്ലയിലെ പ്രധാന വായനശാലയായിരുന്ന യംഗ് ഫൈറ്റേഴ്സിന് താഴു വീണു. എന്നാൽ നീണ്ട കാലങ്ങൾക്ക് ശേഷം ക്ലബ്ബ് വീണ്ടും രജിസ്റ്റർ ചെയ്തു.വിവിധ സ്പോട്സ് ഇനങ്ങളിലേക്ക് യുവതലമുറ കടന്നു വന്നു. പ്രദേശിക മത്സരങ്ങളിൽ ക്രിക്കറ്റ് ,ഫുട്ബോൾ, വോളിബോൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളുണ്ടായി .ജില്ലാ ,സംസ്ഥാന കേരളോൽസവത്തിൽ 'നിരവധി സമ്മാനങ്ങൾ ക്ലബ്ബ് നേടി.നിലവിൽ രണ്ട് വോളിബോൾ ഗ്രൗണ്ട്, വിശാലമായ ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട് എന്നിവ ക്ലബ്ബിനുണ്ട്.കൂടാതെ രണ്ട് പേർ മൂന്ന് സെൻ്റ് സ്ഥലം വീതം സൗജന്യമായി നൽകി. ഇവിടെ കെട്ടിടം നിർമിക്കാനുള്ള തുകക്കായി ത്രിതല പഞ്ചായത്തുകളിൽ അപേക്ഷ കൊടുത്തിരിക്കുകയാണ് ഭാരവാഹികൾ .ഇതിൻ്റെ തുക സമാഹരണത്തിന് കൂടിയാണ് ഇപ്പോൾ ടൂർണമെൻ്റ് നടത്തുന്നത്.ഇബ്രാഹിം പള്ളിയാൽ പ്രസിഡൻറും ,ജോൺ ബേബി സെക്രട്ടറിയും, എം. ഇബ്രാഹിം ട്രഷററുമാണ് .വി.കെ അഷറഫ് ജനറൽ കൺവീനറായ 41 അംഗ സംഘാടക സമിതി ടൂർണമെൻ്റ് വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *