April 16, 2024

ഗോ​വി​ന്ദ​മൂ​ല ചി​റ​; വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ ?

0
Img 20230311 085844.jpg
•റിപ്പോർട്ട്‌ : സഞ്ജന.എസ്. കുമാർ•
 ബ​ത്തേ​രി: വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ വരുന്നു. നെ​ന്മേ​നി ഗ്രാമ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ഗോ​വി​ന്ദ​മൂ​ല ചി​റ​യി​ൽ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക്കാണ് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണാ​നു​മ​തി ലഭിച്ചത്. ആകർഷകമായ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബോ​ട്ട് സ​വാ​രി അ​ട​ക്ക​മു​ള്ള പദ്ധ​തി​ക​ൾ​ക്ക് 76,15,000 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ചി​റ​യി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കുന്ന സാഹച​ര്യ​ത്തി​ൽ ഭ​ര​ണ സ​മി​തിയുടെ അതിവേഗ ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പദ്ധതി​ക്ക് അ​നു​മ​തി ല​ഭി​ച്ച​രിക്കുന്നത്. തൊട്ടടു​ത്ത മാസ​ങ്ങ​ളി​ലാ​യി ചി​റ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ർ മു​ങ്ങി മ​രി​ച്ചി​രു​ന്നു. വി​നോ​ദ സഞ്ചാര വ​കു​പ്പി​ന്‍റെ ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അം​ഗീ​കാ​രം.
സുരക്ഷാവേ​ലി, ക​ഫ​റ്റീ​രി​യ, വി​ശ്ര​മ​കേ​ന്ദ്രം, ബോ​ട്ടി​ങ്, ക​യാ​ക്കി​ങ്, ടെ​ന്റു​ക​ൾ, മീ​ൻ പി​ടു​ത്ത​ത്തി​നു​ള്ള പ്ര​ത്യേ​ക സ്ഥ​ലം, കു​ട്ടി​ക​ളു​ടെ പാർ​ക്ക്, ട്ര​ക്കിങിനു​ള്ള ഉ​പാ​ധി​ക​ൾ, സി​മ​ന്‍റ് ബെ​ഞ്ചു​ക​ൾ, ന​ട​പ്പാ​ത, വൈ​ദ്യു​തി അ​ല​ങ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉൾപെടുത്തിയിരിക്കുന്നത്.
നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ദി​നം​പ്ര​തി എ​ത്തു​ന്ന എട​ക്ക​ൽ ഗു​ഹ​ക്ക് സ​മീ​പം ആ​യ​തി​നാ​ൽ തന്നെ പ​ദ്ധ​തി ലാ​ഭ​ക​ര​മാ​യി മു​ന്നോ​ട്ടു കൊണ്ടുപോ​കാ​നാ​വുമെന്നാണ് പ്രതീക്ഷ. ഗുഹ പ​രി​സ​ര​ത്ത് മൂന്നേ​ക്ക​ർ ഭൂ​മി​യി​ൽ ടൂ​റി​സം പാ​ർ​ക്കി​നു​ള്ള നീക്ക​ങ്ങ​ളും ഭരണസമിതിയു​ടെ നേതൃത്വത്തിൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
എ​ട​ക്ക​ൽ ഗു​ഹ, ഗോ​വി​ന്ദ​മൂ​ല​ച്ചി​റ, ടൂ​റി​സം പാർ​ക്ക്, എ​ഴു​ത്ത് പാ​റ, തൊ​വ​രി​മ​ല എന്നിവയു​ൾ​പ്പെ​ടു​ത്തി ടൂ​റി​സം കോ​റി​ഡോ​റും അ​തു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​നവും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വു​മാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ആ​ലോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷീ​ല പുഞ്ച​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രസി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജ​യ മു​ര​ളി, കെ.​വി. ശ​ശി, സുജാത ഹ​രി​ദാ​സ്, അം​ഗ​ങ്ങ​ളാ​യ യ​ശോ​ദ ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു ഇ​ട​യ​നാ​ൽ, ഷ​മീ​ർ മാളി​ക, ദീ​പ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *