April 23, 2024

ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി

0
Img 20230330 192506.jpg
 കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2023- 24 വര്‍ഷത്തെ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. കല്‍പ്പറ്റ നഗരസഭ, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, വെങ്ങപ്പള്ളി, മേപ്പാടി, നൂല്‍പ്പുഴ, മീനങ്ങാടി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തവിഞ്ഞാല്‍ ഗ്രാമ പഞ്ചാത്തുകളുടെയും പൊതു വിഭാഗം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുന്ന വിവിധ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് 209 പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ച സംയുക്ത പദ്ധതികളായ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡി, ഭവന നിര്‍മ്മാണ പദ്ധതി, നെല്‍കൃഷി വികസനം തുടങ്ങിയ മുന്‍ഗണനാ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. കല്‍പ്പറ്റ നഗരസഭ 245 പദ്ധതികള്‍ക്ക് അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികള്‍ അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 114 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം തുടങ്ങിയ പദ്ധതികളും അംഗീകാരം നേടി. പനമരം ബ്ലോക്ക് പഞ്ചായത്ത് 94 പദ്ധതികളാണ് അവതരിപ്പിച്ചത്. ഷീ ഹെല്‍ത്ത് പദ്ധതി, സഞ്ചിക്കുന്ന മൃഗാശുപത്രി, സഞ്ചരിക്കുന്ന ആതുരാലയം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. 
പുല്‍പ്പള്ളി പഞ്ചായത്ത് 138 പദ്ധതികല്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണ പദ്ധതി, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, സഞ്ചിക്കുന്ന മൃഗാശുപത്രി തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മുള്ളന്‍കൊല്ലി പഞ്ചായത്ത് 130 പദ്ധതികള്‍ അവതരിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, സഞ്ചിക്കുന്ന മൃഗാശുപത്രി, അംബേദ്ക്കര്‍ കോളനി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. കണിയാമ്പറ്റ പഞ്ചായത്ത് 192 പദ്ധതികള്‍ അവതരിപ്പിച്ചു. നെല്‍കൃഷി വികസനം, ഭവന നിര്‍മ്മാണം, സമഗ്ര കോളനി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. വെങ്ങപ്പള്ളി പഞ്ചായത്ത് 121 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. നൂല്‍പ്പുഴ പഞ്ചായത്ത് 207 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന പദ്ധതി, ടൂറിസം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മേപ്പാടി പഞ്ചായത്ത് 186 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, നെല്‍കൃഷി വികസനം, കാര്‍ഷിക യന്ത്രവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മീനങ്ങാടി പഞ്ചായത്ത് 296 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം, സഞ്ചിക്കുന്ന മൃഗാശുപത്രി, പ്രതിഭാ പോഷണം, ഹാപ്പി പാരന്റിംഗ് തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. എടവക പഞ്ചായത്ത് 234 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പദ്ധതി എന്നിവയ്ക്ക് അംഗീകാരം നേടി. തൊണ്ടര്‍നാട് പഞ്ചായത്ത് 216 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. വെള്ളമുണ്ട പഞ്ചായത്ത് 230 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. തവിഞ്ഞാല്‍ പഞ്ചായത്ത് 227 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. 
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *