ലോക വനിതാ ദിനത്തിൽ കോവിഡ് പോരാളികളെ ഡി എം വിംസ് ആദരിച്ചു


മേപ്പാടി: ലോക  വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഡിഎം വിംസ് മെഡിക്കൽ കോളേജ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന വനിതകളെ ആദരിച്ചു. ഈ രംഗത്ത് ഗണനീയമായ സ്ഥാനം വഹിച്ചുകൊണ്ട് ആരോഗ്യമേഖലയെ കൂടുതൽ ജനകീയമാക്കിയ ജില്ലയിലെ കോവിഡ് പോരാളികൾക്ക് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്ന ഡോ. ആർ  രേണുക – ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ സൗമ്യ –…


നവ ലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് അവഗണിക്കരുത് : ബിന്ദു.എസ്


മുട്ടിൽ: നവ ലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് നിസ്തുലവും അവഗണിക്കാനാവാത്തതുമാണെന്ന് വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിന്ദു എസ് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച്  മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് വുമൺസ് സെൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.വിവിധ മേഖലകളിൽ പ്രതിഭാ വിലാസം തെളിയിച്ച സ്ത്രീകളുടെ പങ്കാളിത്തം സമൂഹത്തിൻ്റെ പുരോഗതിയെയാണ് കുറിക്കുന്നത്.പുതിയ കാലത്തെ പ്രതിസന്ധികളും…


പരീക്ഷത്ത് ഉറക്കത്തിലല്ല : എം കെ ദേവസ്യ


“എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം .തയ്യാറാകണം ഇപ്പോൾ തന്നെ ആജ്ഞാ ശക്തിയായി മാറീടാൻ ” എന്ന മുദ്രാവാക്യവുമായി ഒരുകാലത്ത് കേരളത്തിൻറെ അടിസ്ഥാന സൗകര്യങ്ങൾ ,വിദ്യാഭ്യാസം ,വികസന മുരടിപ്പ് , എല്ലാമെല്ലാം തെരുവുകളിൽ ചർച്ച ചെയ്തിരുന്ന  ഒരു സംഘടനയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് . ജനങ്ങൾ ഈ സംഘടനയെ വലിയ മതിപ്പോടെയാണ് കണ്ടിരുന്നത് …


സി.കെ. ജാനുവിൻ്റെ രണ്ടാം വരവിൽ വയനാട്ടിൽ എൻ.ഡി.എക്ക് അതൃപ്തി


.  കൽപ്പറ്റ:  സി.കെ. ജാനുവിൻ്റെ രണ്ടാം വരവിൽ വയനാട്ടിൽ എൻ.ഡി.എക്ക് അതൃപ്തി. കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു സി. കെ. ജാനുവിൻ്റെ എൻ.ഡി.എ.യിലേക്കുള്ള രണ്ടാം വരവ്. ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . എൽ.ഡി.എ  പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം .  ചർച്ച നടത്തിയത്…


ഭാരതീയ ജൻ ഔഷധികേന്ദ്രം വനിതാ ദിനാഘോഷ വാരാചരണവും ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും നടത്തി


മീനങ്ങാടി:   ഭാരതീയ ജൻ ഔഷധികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ വാരാചരണവും  ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും നടന്നു  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മീനങ്ങാടി  ഭാരതീയ ജൻ ഔഷധികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ വാരാചരണവും, ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്ത്രീകളിലെ ആർത്തവവും, ആർത്തവ  കാലത്തെ…


സഹനത്തിന്‍റെ ആള്‍രൂപത്തിന് പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആദരം


പിണങ്ങോട്: കെട്ടിടത്തില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനൊന്ന് വര്‍ഷക്കാലമായി കിടപ്പിലായ ഭര്‍ത്താവിനെ ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന സ്നേഹനിധിയായ ഭാര്യയെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുഴക്കല്‍ പ്രദേശത്തുള്ള കിടപ്പ് രോഗിയായ ഗിരീഷിന്‍റെ ഭാര്യ ഷൈലജയെയാണ് ആദരിച്ചത്. പാലിയേറ്റീവ് ഗ്രൂപ്പ്…


കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക വിദ്യാഭ്യാസ കേന്ദ്രം കുംഭാമയെ ആദരിച്ചു


മാനന്തവാടി: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. പരിപാടിയിൽ  മാതൃഭൂമി ഷീ പുരസ്കാര ജേതാവും ജൈവ കർഷകയുമായ  കുംഭാമയെ  ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി  അനഘ .കെ .വി  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് ഡയറക്ടർ ഡോ. എം. പി. അനിൽ ആമുഖ ഭാഷണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് …


വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജി.. കെ.വൈ അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു


വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജീ. കെ.വൈ  അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാചരണം നബാർഡ് ജില്ലാ മാനേജർ ജിഷ വി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ ഫാ. പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പനങ്ങണ്ടി ഹയർ സെക്കണ്ടറി…


ആദിവാസി താൽപര്യം സംരക്ഷിക്കാൻ പ്രാപ്തരായവരെ സ്ഥാനാർത്ഥികളാക്കാൻ തയ്യാറാകണമെന്ന് പൊതയൻ കൾച്ചറൽ ഫോറം


ആദിവാസി താൽപര്യം സംരക്ഷിക്കാൻ പ്രാപ്തരായവരെ ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം യോഗം ആവശ്യപ്പെട്ടു. മാനന്തവാടി, സുൽത്താൻ ബത്തേരി ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, സമുദായ താൽപര്യങ്ങൾക്കും ഉപരിയായി ആദിവാസി അവകാശ സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്നവരെയാണ് സ്ഥാനാർത്ഥികളാക്കേണ്ടത്.  വയനാട്ടിലെ ആദിവാസി വിഭാഗങ്ങളായ കാട്ടുനായ്ക്കൻ,…


വനിതാ ദിനത്തിൽ വനിതാ ജീവനക്കാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു


കൽപ്പറ്റ: അടിക്കടി ഉണ്ടാകുന്ന പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോയേഷൻ്റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരം സംസ്ഥാന വനിതാ ഫോറം ജോയിൻ്റ് കൺവീനർ ആർ.പി നളിനി ഉദ്ഘാടനം ചെയ്തു.  ജില്ലാ വനിതാ ഫോറം ജോയിൻ്റ് കൺവീനർ കെ.ഇ.ഷീജമോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, എൻ.ജെ…