മാനന്തവാടി: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുപ്പിൽ 15 ൽ 11 സീറ്റോടെ വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫ് മാനന്തവാടി ടൗണിൽ വിക്ടറി റാലി നടത്തി. എസ്.എഫ്.ഐയും ഇടത് അദ്ധ്യാപക സംഘടനകളും ഭരണ സ്വാധീനമുപയോഗിച്ച് ജനാധിപത്യ അട്ടിമറി നടത്താൻ ശ്രമിച്ചതിനെതിരെയും റിട്ടേണിംഗ് ഓഫീസറുടെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെയും റാലിയിൽ വിദ്യാർത്ഥിരോഷമുയർന്നു.ബാൻഡ് വാദ്ധ്യങ്ങളുടെ അകമ്പടിയോടെ നടന്ന വിക്ടറി റാലി…
