ഹുസൈൻ കുഴി നിലത്തിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസ്സെടുത്തു.

മാനന്തവാടി – പോലീസിന്റെ പേരിൽ പ്രതിയിൽ നിന്നും പണം കൈപ്പറ്റിയ കേസ്സിൽ മാനന്തവാടി നഗരസഭ കുഴി നിലം ഡിവിഷൻ കൗൺസിലറും യൂത്ത്ലീഗ് നേതാവുമായ ഹുസൈൻ കുഴി നിലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു. കുഴി നിലം കരിങ്ങാട്ടിൽ ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്. വഞ്ചന കുറ്റം, പരാതിക്കാരനെ ഭീഷിണിപ്പെടുത്തൽ, വീട്ടിൽ കയറി കൊല്ലുമെന്ന്…

08

കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി വിട്ടുനൽകണമെന്നുള്ള ശുപാർശ സംസ്ഥാന സർക്കാരിന് നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകി..കെ.സി.വൈ.എം നിരാഹാര സമരം അവസാനിപ്പിച്ചു

കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അന്യായമായി പിടിച്ചെടുത്തിരിക്കുന്ന 12-ഏക്കർ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രൂപതാ മുൻ പ്രസിഡന്റും സംസ്ഥാന സിൻഡികേറ്റ് സ് അംഗവുമായ എബിൻ ഫിലിപ്പ് മുട്ട പള്ളി, രൂപതാ ട്രഷറർ ആയ അഖിൽ ജോസഫ് പള്ളത്ത് എന്നിവർ നയിക്കുന്ന നിരാഹാര സമരം 3 -ആം ദിവസം…

B16E1201

അനാവശ്യ വാർത്തകളെ മാധ്യമങ്ങൾ ആഘോഷമാക്കുന്നു.: വി.ടി.മുരളി:വയനാട് പ്രസ് ക്ലബ് ലൈബ്രറി പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് ആസ്വാദ്യതയുടെ വേറിട്ട അനുഭവമായി.

കല്‍പ്പറ്റ : സംഗീതവും സാഹിത്യവും സല്ലാപവുമായി പ്രശസ്തഗായകന്‍ വി ടി മുരളി. ഗോത്ര ജീവിതത്തിന്റെ കണ്ണീരില്‍ ചാലിച്ച കവിതയുമായി ആദിവാസി കവയത്രി ബിന്ദു ദാമോദരന്‍.  വയനാട്   പ്രസ് ക്ലബ് ലൈബ്രറി പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് ആസ്വാദ്യതയുടെ  വേറിട്ട അനുഭവമായി. അനശ്വര സംഗീതഞ്ജന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മകള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം…

FB_IMG_1519825865515

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാർച്ച് രണ്ടിന്

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാർച്ച് രണ്ടിന് നടക്കും.കോറോം ദോഹാ പാലസിൽ വെച്ചായിരിക്കും സംഗമം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു. മാർച്ച് 2ന് രാവിലെ 10 മണിക്ക് നടക്കുന്ന സംഗമം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും +1 തുല്യത പഠന ക്ലാസ്സിന്റെ ഉദ്ഘാടനത്തോടൊപ്പം പത്താംതരം പന്ത്രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും…

FB_IMG_1519825546396

ലീഗ് നഗരസഭാ കൗൺസിലർ രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ.യും

സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ വി.ഹുസൈൻ കൗൺസിൽ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ.യും രംഗത്ത് തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നും അതുകൊണ്ട് തന്നെ സത്യപ്രതിജ്ജ ലംഘനം നടത്തിയ ഹുസൈൻ രാജിവെക്കണമെന്നും എസ്.ഡി.പി.ഐ.വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ യൂത്ത് ലീഗ് പ്രവർത്തകനും വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു. യൂത്ത്…

FB_IMG_1519824185524

മാനന്തവാടിയിൽ മത്സ്യ മാർക്കറ്റ് പൊളിച്ചു നീക്കിയതിൽ അഴിമതിയെന്ന് പ്രതിപക്ഷം

മാനന്തവാടി മുനിസിപ്പാലിറ്റി  മത്സ്യ മാർക്കറ്റിന് ഫണ്ട് അനുമതിയായെങ്കിലും മാർക്കറ്റിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം പുതിയമത്സ്യ മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നതിന്നായാണ് നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ പാലികേണ്ടമാനദണ്ഡങ്ങൾ പാലിക്കാ തെയാണ് കെട്ടിടം പൊളിച്ചതെന്നും നഗരസഭക്ക് ലക്ഷങ്ങളുടെ നഷടമുണ്ടായതായും പ്രതിപക്ഷം. കെട്ടിടം പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് മുനിസില്ലാലിറ്റി…

IMG_20180228_131527

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപ്പാക്കുന്ന സമഗ്രപദ്ധതിക്കൊപ്പം ഭവനപദ്ധതികള്‍ക്കും കാര്‍ഷികമേഖലക്കും ആരോഗ്യമേഖലക്കും മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

കല്‍പ്പറ്റ:  വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപ്പാക്കുന്ന സമഗ്രപദ്ധതിക്കൊപ്പം ഭവനപദ്ധതികള്‍ക്കും കാര്‍ഷികമേഖലക്കും ആരോഗ്യമേഖലക്കും മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അവതരിപ്പിച്ച ജനകീയ ബജറ്റില്‍ 2018-19 വര്‍ഷത്തേയ്ക്കുള്ള 253609442 രൂപ പ്രാരംഭ ബാക്കിയും 958976000 രൂപ വരവും ഉള്‍പ്പെടെ 1212585442 ഒട്ടാകെ വരവും 954135000 രൂപ പ്രതീക്ഷിത ചെലവും  258450442 രൂപ നീക്കിയിരിപ്പും…

IMG-20180228-WA0024

ഡയാന ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാശുപത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

മാനന്തവാടി:മാനന്തവാടി ഡയാന ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാശുപത്രിയിലേക്ക് നല്‍കിയ വാട്ടര്‍ പ്യൂരിഫയറിന്റ്  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. ഡോക്ടര്‍ വി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ഡോക്ടര്‍ വി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പ്രഭാകരന്‍ മാസ്റ്റര്‍,നഗരസഭ കൗണ്‍സിലര്‍ കടവത്ത് മുഹമ്മദ്, ക്ലബ്ബ് പ്രസിഡണ്ട് ഇ.എം ശ്രീധരന്‍ മാസ്റ്റര്‍, ആശുപത്രി…

വനിതാദിനത്തോടനുബന്ധിച്ചു കോളേജ് വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു കോളേജ് വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കുന്നു. KGMOA  യുടെ വനിതാ സബ് കമ്മറ്റി ജ്വാലയും മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും ചേര്‍ന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷയങ്ങൾ 1.    പോസ്റ്റർ : #Metoo 2.    മൊബൈല്‍ ഫോട്ടോഗ്രഫി: മാറുന്ന സ്ത്രീ ജീവിതം സന്നദ്ധപ്രവർത്തനത്തിലൂടെ ….       മത്സരത്തിനായുള്ള ഫോട്ടോകള്‍ മാര്‍ച്ച്‌ 6 ന് വൈകിട്ട് 5…

യൂത്ത് ലീഗ് നേതാവിനെതിരെ കൈക്കൂലി ആരോപണവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍;

മാനന്തവാടി : യൂത്ത് ലീഗ് പ്രവര്‍ത്തകനായ തന്നില്‍ നിന്നും ഒരു  കേസുമായി ബന്ധപ്പെട്ട് പോലീസിന് നല്‍കാനെന്ന പേരില്‍ കുഴിനിലം ഡിവിഷന്‍ കൗണ്‍സിലറും,യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ജന.സെക്രട്ടറിയുമായ ഹുസൈന്‍ വാഴയില്‍ 20000 രൂപ വാങ്ങിയതായി ആരോപിച്ച് കുഴിനിലം സ്വദേശിയായ കരിയാങ്ങാട്ടില്‍ ഷമീര്‍ രംഗത്ത്. പിന്നീട് ലീഗ് നേതൃത്വം പ്രസ്തുത പണം തിരികെ നല്‍കിയെന്നും എന്നാല്‍ പാര്‍ട്ടിയുടെ…