IMG-20180206-WA0282

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും വളർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ

മാനന്തവാടി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും വളർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു  മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം നേടി എടുക്കാൻ കഴിയു. മത ഭൗതികവിദ്യാഭ്യാസ നവോത്ഥാന മേഖലക്ക് സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങൾ വിലപ്പെട്ട സംഭാവനകളാണ് നൽകുന്നത്. ഓരോ പ്രദേശത്തും ഉയരുന്ന മത സ്ഥാപനങ്ങൾ സമുദായത്തിന്റെയും…

വയനാട് മെഡിക്കല്‍ കോളജ്: എം.എല്‍.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു-മുസ്ലിം ലീഗ്

കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് 100 കോടി അനുവദിച്ചെന്ന അവകാശവാദമുന്നയിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. മെഡിക്കല്‍ കോളജിനെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും, 100 കോടി വകയിരുത്തിയിട്ടുണ്ടെന്നുമുള്ള കല്‍പ്പറ്റ എം.എല്‍.എ, സി.കെ ശശീന്ദ്രന്റെ വാദം തെറ്റാണ്. ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള…

3

സി.പി.ഐ. വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ തുടങ്ങി: റെഡ് വളണ്ടിയർ മാർച്ച് നാളെ.. സമ്മേളനം 9-ന് സമാപിക്കും.

സിപിഐ വയനാട് ജില്ലാസമ്മേളനത്തിന് കൊടിയുർന്നു. മാനന്തവാടി (വിജി വിജയൻനഗർ) സി പി ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളനനഗരിയിൽ പതാകയുർന്നു. സ്വാഗതസംഘം ചെയർമാൻ എൽ.സോമൻ നായർ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാകയുർത്തി.അട്ടമല മുസ്തഫയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച പതാക സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തിയും. മാനന്തവാടി അച്ചുതന്റെ…

IMG-20180206-WA0325

വാളാട് പുത്തൂർ വാരിപ്പോയിൽ കുഞ്ഞബ്ദുള്ള (53) നിര്യാതനായി.

ചരമം കുഞ്ഞബ്ദുള്ള വാളാട് : പുത്തൂർ വാരിപ്പോയിൽ കുഞ്ഞബ്ദുള്ള (53) അന്തരിച്ചു.ഭാര്യ: സൂറ.മക്കൾ: ജംഷീല,ജംഷീന,നിഷാന, നിയാസ്. മരുമക്കൾ: മുനീർ,ഷൗക്കത്ത്.

ലൈഫ് മിഷൻ വീടുകൾ:പൂർത്തിയാക്കിയ എസ്റ്റിമേറ്റുകൾക്ക് രണ്ടു ദിവസത്തിനകം അംഗീകാരം തേടണമെന്ന് കലക്ടർ

ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു.  വിവിധ പദ്ധതികളിൽ പൂർത്തിയാകാതെ അവശേഷിക്കുന്ന വീടുകൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണന.  ഇത്തരം വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.  എസ്റ്റിമേറ്റ് 15നകം പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എസ്റ്റിമേറ്റിന് പഞ്ചായത്ത്, മുനിസിപ്പൽ ബ്ലോക്ക്തല കർമ്മ സമിതിയുടെ അംഗീകാരം ലഭ്യമാക്കണം.  പൂർത്തിയാക്കിയ…

FB_IMG_1517921805964

കുട്ടികൾക്കൊപ്പം വയനാട് കളക്ടർ: വടക്കനാടിന് ഇത് പുതിയപാഠം

കൽപ്പറ്റ:   സ്‌കൂൾ ക്ലാസ്സ് മുറിയിൽ അദ്ധ്യാപകരെ മാത്രം കണ്ടുശീലിച്ച ആദിവാസികുട്ടികൾക്ക് ഒരു സംശയം. ഈ കളക്ടർ ആരാ.. കാടിനു നടുവിലെ വടക്കനാട് ഗവ.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികളുടെതായിരുന്നു ചോദ്യം. കുട്ടികൾക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തിയെത്തിയ ജില്ലാ കളക്ടർ എസ്.സുഹാസിനും ഇതൊരു കൗതുകമായി. ഒട്ടും താമസിച്ചില്ല കളക്ടറുടെ മറുപടി പറഞ്ഞു.  കളക്ടറെന്നാൽ നിങ്ങളുടെ  ക്ലാസ്സ് ടീച്ചറെ പോലെ തന്നെ.…

images

എസി ലോഫ്‌ളോര്‍ ബസ്സുകള്‍ വയനാടൻ ചുരമിറങ്ങുന്നു

കല്‍പ്പറ്റ : കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന എസി ലോഫ്‌ളോര്‍ ബസ്സുകള്‍ കോഴിക്കോട്ടേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്ടി.ഇ.എസ്(ബിഎംഎസ്) കല്‍പ്പറ്റ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.    കഴിഞ്ഞ രണ്ട് വര്‍ഷമായി കല്‍പ്പറ്റയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന ഈ സര്‍വ്വീസുകള്‍ 25000 മുതല്‍ 40000 രൂപ വരെ പ്രതിദിന കളക്ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവയാണ്.…

IMG_20180206_164559

വേ ഫാം ഉല്പാദക കമ്പനി പുതിയ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കും

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഉല്പാദക കമ്പനികളിൽ ഒന്നായ വേ ഫാം പ്രൊഡ്യുസർ കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഗുണ മേന്മയുള്ള അരി, കോഴിമുട്ട ,കോഴി ഇറച്ചി, എന്നിവ വിപണിയിൽ ഇറക്കാൻ തീരുമാനിച്ചു. . ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് നൗഷാദ് ഉദ്ഘാടനം…

20180206_123322

രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

മാനന്തവാടി:രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു മാനന്തവാടി വള്ളിയൂർക്കാവ് ചോലാ മലയിൽ ബിജു ആന്റണിയാണ് ഉദാരമതികളായവരുടെ സഹായം തേടുന്നത്. ചിക്കിത്സക്കായി സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായും കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട് നാല് സെന്റ് സ്ഥലത്ത് ചെറിയ കുടുംബമായി ജീവിച്ചു വരികയാണ് ബിജുവും…

20180206_121306

തവിഞ്ഞാൽ ഉദയഗിരി ഗവ:എൽ.പി.സ്കൂൾ വാർഷികാഘോഷം 9ന്

തവിഞ്ഞാൽ ഉദയഗിരി ഗവ:എൽ.പി.സ്കൂൾ വാർഷികാഘോഷം 9ന് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. ജില്ലയിലെ മികച്ച പി.ടി.എ.അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഇതിനകം ഉദയഗിരി എൽ.പി.സ്ക്കൂൾ നേടി കഴിഞ്ഞു. മാതൃഭാഷക്കും ഇംഗ്ലീഷ് ഭാഷക്കും ഒരുപോലെ പ്രാധാന്യം നൽകി…