DSC04189

സഫീറിന്റെ കൊലപാതകത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മണാർക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് .ck അബദുൾ ഗഫൂർ.K Mമുസ്തഫ.ഷമിർ കുന്ദളം. മഹ്മൂദ് കുനിയൻ, TP ഹാരിസ്, ഷമീർ NP .ഹമീദ്.കെ.അബൂബക്കർ .എം.അബ്ദുല്ല'. സിദ്ധിഖ് കേളോത്ത് ' തുടങ്ങിയവർ…

IMG_20180226_120209

എ എച്ച് എസ് ടി എ (എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍) 27-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: എഎച്ച്എസ്ടിഎ (എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍) 27-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറിയെ ഹൈസ്‌കൂളിനോട് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. മാര്‍ച്ച് ഒന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…

cheepram

പുനരധിവാസം: പ്രതീക്ഷ നശിച്ച് ചെറിയ ചീപ്രത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍

കല്‍പറ്റ- മുട്ടില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്തതില്‍  പാക്കം  ചെറിയചീപ്രത്തുള്ള  ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മന്ദഗതി. കുടുംബങ്ങളെ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള മഠംകുന്ന്, ഞാവലംകുന്ന് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കാണ് ഒച്ചിന്റെ വേഗത. പുനരധിവാസ പദ്ധതി നിര്‍വഹണത്തിനു സബ് കളക്ടര്‍ അധ്യക്ഷനായി ആറു മാസം മുമ്പ് സബ് കമ്മിറ്റി രൂപകരിച്ചെങ്കിലും തുടര്‍…

aji

ആദിവാസിയുവാവിന്റെ മരണം: പാക്കം ഓണന്‍ പണിയ കോളനിയിലെ കുടുംബങ്ങള്‍ ആശങ്കയില്‍

കല്‍പറ്റ- വാഴവറ്റ പാക്കം ഓണന്‍ പണിയ കോളനിയിലെ കൃഷ്ണന്‍-മോളി ദമ്പതികളുടെ മകന്‍ അജിയുടെ(19) മരണം കുടുംബാംഗങ്ങളെയും സമീപവാസികളെയും ദുഃഖത്തിലും ആശങ്കയിലുമാക്കി. ഡിഫ്തീരിയയാണ് അജിയുടെ ജീവനെടുത്തതെന്ന സംശയമാണ്  ആശങ്കയ്ക്ക് കാരണം.. ചുമയ്ക്കും ശ്വാസംമുട്ടലിനും  ചികിത്സയിലിരിക്കെ 21നു രാത്രിയായിരുന്നു അജിയുടെ മരണം.  അജി ഡിഫ്തീരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായാണ് കോളനിക്കടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യം  സമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍…

kummanam-bjp-dist

കേന്ദ്രമന്ത്രി സഭയില്‍ എട്ട് മലയാളികള്‍ ഉണ്ടായിട്ടും ഒന്നും ലഭിച്ചില്ല: കുമ്മനം

കേന്ദ്രമന്ത്രി സഭയില്‍ എട്ട് മലയാളികള്‍ ഉണ്ടായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് കേരളത്തിന് എന്താണ് ലഭിച്ചതെന്ന് ഇടത്-വലത് മുന്നണികള്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികാസ് യാത്രയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ കേരളത്തിന് വാരിക്കോരി നല്‍കുന്നു. ദേശീയപാത വികസനം. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഗ്രാമീണ റോഡുകളുടെ…

PicsArt_02-26-12.56.21

സൗജന്യ ശ്രവണ സഹായിക്ക് അപേക്ഷിക്കാം

കല്‍പ്പറ്റ: കേള്‍വി വൈകല്യമുള്ളവര്‍ക്ക്  കോഴിക്കോട് സി ആര്‍ സി വഴി സൗജന്യമായി ശ്രവണ സഹായി ( Hearing Aid) ലഭിക്കുന്നതിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഒപ്പം എന്ന കാമ്പയിന്‍റെ ഭാഗമായി  കോഴിക്കോട് കല്ലംമ്പാറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന  ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്. താഴെ പറയുന്ന രേഖകള്‍ സഹിതം അപേക്ഷ…

IMG_20180226_155417

എരുമാട് മഖാം ഉറൂസ് മാർച്ച് രണ്ട് മുതൽ 9 വരെ

  മാനന്തവാടി: കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാർച്ച് രണ്ട് മുതൽ 9 വരെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടിന് ജുമഅനിസ്ക്കാരാനന്തരം മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾമാട്ടൂൽ നേതൃത്വം നൽകും ബിഎം ഉസ്മാൻ ഹാജി പതാക ഉയർത്തും രണ്ട് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉറൂസ്…

IMG_20180226_144905

മധൂ നീ ഒറ്റക്കല്ല: മധുവിനെ ചേർത്ത് പിടിച്ച് അവർ ഒത്തുചേർന്നു.

മധൂ നീ ഒറ്റക്കല്ല: മധുവിനെ ചേർത്ത് പിടിച്ച് അവർ ഒത്തുചേർന്നു കൽപ്പറ്റ: അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട മധുവെന്ന യുവാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആദിവാസി – ഗോത്ര യുവജനത വയനാട് കലക്ട്രേറ്റിന് മുന്നിൽ ഒത്തുകൂടി .മധുവിന്റെ വേഷധാരിയായ യുവാവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അവർ പ്രതിജ്ഞയെടുത്തു. മധൂ, നീ ഒറ്റക്കല്ലാ ,ഇനിയൊരാളും ഈ സമൂഹത്തിന് വേണ്ടി രക്തസാക്ഷിയായി…

IMG-20180226-WA0017

കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാഗ്രഹിക്കണമെന്നാവശ്യപ്പെട്ട് കെ സി വൈ എം. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത കെ. സി .വൈ. എമ്മിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്‌റ്റേഷനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.കഴിഞ്ഞ നാല് പതിറ്റാണ്ടായി കാഞ്ഞിരത്തി നാൽ ജോർജും കുടുംബവും നീതിയ്ക്കു വേണ്ടി പോരാടുകയാണ് വനം വകുപ്പ് അന്യാധീനമായി കൈവശപ്പെടുത്തിയ പന്ത്രണ്ടേക്കർ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിയമയുദ്ധം എങ്ങുമെത്താത്ത അവസ്ഥയിൽ…

ഷുഹൈബ് കുടുംബ സഹായ നിധി ശേഖരണം നടത്തി

മാനന്തവാടി ∙ കണ്ണൂരിൽ രാഷ്ട്രീയ പകക്ക് ഇരയായി കൊല്ലപ്പെട്ട ഷുഹൈബിന്റെകുടുംബ സഹായ നിധി ദ്വാരകയിൽ യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെനേത്യത്വത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിൽസൻ കോക്കണ്ടത്തിൽ, സി.പി. ശശിധരൻ,വിനോദ് തോട്ടത്തിൽ, അജോ ജോർജ്, ജിതേഷ് ജോസ്, സിന്റോ ജോയി, വിനോജ്,മുത്തലിബ് പാണ്ടിക്കടവ്, അജ്മൽ…