കൽപ്പറ്റ:: കുട്ടികളെ കാണാതാവുന്നതും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്തിടെയായി ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഇതര സംസ്ഥാന കാരായ ഭിക്ഷാടകർ കൂടുതലായി എത്തുന്നുണ്ട്. കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ കൊച്ചു കുട്ടികളുള്ളവർ ഏറെ ആശങ്കയിലാണ്. സ്ഥിരീകരണമില്ലാതെയും ആശങ്കപ്പെടുത്തുന്ന തരത്തിലും സന്ദേശങ്ങൾ പരത്തരുതെന്ന് പൊലീസ്…
Month: February 2018
ഭിക്ഷാടനവും കുട്ടിക്കടത്തും: സർക്കാർ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ മിഷൻ രൂപീകരിക്കും
കൽപ്പറ്റ: കുട്ടികളെ തട്ടികൊണ്ടു പോകുന്നതും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചു. ഇതര സംസ്ഥാനക്കാർ കൂടുതലായുള്ള കേരളത്തിൽ ഭിക്ഷാടനം നിരോധിക്കണമെന്നും നിയമങ്ങൾ കർശനമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും റിപ്പോർട്ട് ചെയ്ത കറുത്ത സ്റ്റിക്കർ പതിക്കലും കുട്ടികളെ തട്ടികൊണ്ടു പോകലുമായി ബന്ധപ്പെടുത്തിയും സമൂഹ…
കാർഷിക -പരമ്പരാഗത ചികിത്സ- മേഖലകളിലെ പുതുമയാർന്ന കണ്ടെത്തലുകളുടെ പ്രദർശനം: രെജിസ്ട്രേഷൻ ആരംഭിച്ചു.
കൽപ്പറ്റ: കാർഷിക- പരമ്പരാഗത ചികിത്സ മേഖലകളിലെ പുതുമയാർന്ന കണ്ടെത്തലുകളുടെ പ്രദർശനത്തിലേക്കും സെമിനാറിലേക്കും രെജിസ്ട്രേഷൻ ആരംഭിച്ചു.. മൂന്നാമത് വയനാട് വിത്തുത്സവത്തോടു അനുബന്ധിച്ചു ഫെബ്രുവരി 23, 24, 25 തീയതികളിൽ ഭാരത സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടുകൂടി എം. എസ്. സ്വാമിനാഥൻ ഗവേഷണനിലയം, കാർഷിക /പരമ്പരാഗത ചികിത്സ മേഖലയിൽ പുതുമയാർന്ന കണ്ടെത്തലുകൾ നടത്തിയ വ്യക്തികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.…

തവിഞ്ഞാലിൽ കോൺഗ്രസ്സ് .ലീഗ്- ബിജെപി സഖ്യം നിലപാട് വ്യക്തമാക്കണം -എൽ.ഡി.എഫ്.
മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം സംബന്ധിച്ച് കോൺഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ വീതം വെക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം ചെയ്തതെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. കുടുംബശ്രീ – സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ…
മുകളേല്‍ ആന്റണിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കല്ലോടിയിലെ ആദ്യകാല കുടിയേറ്റക്കാരനും പൊതുപ്രവര്‍ത്തകനും, കേരള കോണ്‍ഗ്രസ്സ് (എം)-ന്റെ പ്രാദേശിക നേതാവുമായിരുന്ന മുകളേല്‍ ആന്റണി (86) യുടെ നിര്യാണത്തില്‍ കല്ലോടിയിലെ പൗരാവലി അനുശോചിച്ചു. അനുശോചന സമ്മേളനത്തില്‍ മത്തച്ചന് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സി.റ്റി. അബ്രാഹം, പി.യു ജോണ്‍, കെ.എ ആന്റണി, ലോറന്‍സ് കെ.ജെ., ഐ.സി ചാക്കോ, ഡെന്നിസ് ആര്യപ്പള്ളി, ജോസ് തലച്ചിറ, പടകൂട്ടില്‍ ജോര്‍ജ്, ജോസ് മച്ചുകുഴി,…

കാൻസറിന് മീതെ പറക്കാം :ബോധവൽക്കരണ സന്ദേശ യാത്രയുമായി കൽപ്പറ്റയിലെ കുട്ടിപോലീസ്
കൽപ്പറ്റ: കാൻസറിന് മീതെ പറക്കാം എന്ന പേരിൽ ബോധവൽക്കരണ സന്ദേശ യാത്രയുമായി കൽപ്പറ്റ ജി.വി.എച്ച്.എസിലെ കുട്ടിപോലീസ് സംഘം. കൽപ്പറ്റ മുതൽ തിരുവനന്തപുരം വരെ ഫെബ്രുവരി നാല് മുതൽ ഏഴ് വരെയാണ് ബോധവൽക്കരണ സന്ദേശയാത്ര യെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. അർബുദ രോഗം വ്യാപകമാകുന്ന പശ്ചാതലത്തിൽ ഇതിനെതിരെയുള്ള ബോധവത്കരണവും കാര്യക്ഷമമാക്കുന്നതിന്…