IMG-20180430-WA0023

വയനാടിന് അഭിമാനമായി സിവിൽ സർവ്വീസിൽ ദേവകി നിരഞ്ജന

കൽപ്പറ്റ: മൂന്ന് വർഷത്തിനികം വയനാട്ടിൽ നിന്ന് ഒരാൾക്ക് സിവിൽ സർവ്വീസ് ലഭിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷയായ ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ 605 -ാം റാങ്കുകാരിയായി  പനമരം  സ്വദേശിനി അഡ്വ.ദേവകി നിരഞ്ജന വയനാടിന് അഭിമാനമായി. പത്ത് ലക്ഷം പേരിൽ നിന്ന് ആയിരം പേർ മാത്രം ഓരോ വർഷവും  തിരഞ്ഞെടുക്കപ്പെടുന്ന സിവിൽ സർവ്വീസ് പരീക്ഷയിൽ…

lahari-deepak-d-raja

ലഹരി കടത്ത്:സംസ്ഥാന തലവന്‍ പിടിയില്‍

കാട്ടിക്കുളം: ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് ഗുളികയുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു.   എക്‌സൈസ് സിഐ ടി. അനില്‍കുമാര്‍ എസ്‌ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴികോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെ പിടികൂടിയത്.  തിങ്കളാഴ്ച്ച ഉച്ചയോടെ എക്‌സൈസിന്റെ വാഹന പരിശോധനയില്‍  ബംഗളൂരു  കോഴിക്കോട്  കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍…

MC-karmal-yatrayayapp

മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിന് ശേഷം എം സി കാര്‍മ്മല്‍ വിരമിക്കുന്നു

പുല്‍പ്പള്ളി: മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിന് വിട പറഞ്ഞ് പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂള്‍ അധ്യാപിക എം സി കാര്‍മ്മല്‍ മെയ് 31ന് വിരമിക്കുന്നു. കുടിയേറ്റ മേഖലയിലെ ആദിവാസികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രാരംഭ വിദ്യാഭ്യാസത്തിനെത്തിയിരുന്ന പുല്‍പ്പള്ളിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂള്‍. 26 വര്‍ഷക്കാലം ഈ സ്‌കൂളിലെ അധ്യാപികയായിരുന്ന…

മന്ത്രി സഭാ വാര്‍ഷികം ഉപസമിതി യോഗം 2, 3 തിയ്യതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍

സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉപസമിതി യോഗങ്ങള്‍ മെയ് 2, 3 തിയ്യതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ചേരും. മെയ് 2 ന് രാവിലെ 10.30 ന് എക്‌സിബിഷന്‍ കമ്മിറ്റി, 11.30 ന് ഫുഡ് കമ്മിറ്റി, വൈകീട്ട് 4ന് സെമിനാര്‍ അവലോകന യോഗം എന്നിവയും മെയ് 3ന് രാവിലെ 10.30 ന് റിസപ്ഷന്‍ കമ്മറ്റി,രാവിലെ…

സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സറി ടീച്ചര്‍:പി.എസ്.സി. പരീക്ഷ മെയ് 4ന്

സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സറി ടീച്ചര്‍ (കാറ്റഗറി 407/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ മെയ് 4ന് രാവിലെ 10.30 മുതല്‍ 12.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, കാക്കവയല്‍ ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്. എന്നീ കേന്ദ്രങ്ങളില്‍ നടത്തും.

അസാപില്‍ റിസോഴ്‌സ് പങ്കാളി: അപേക്ഷ ക്ഷണിച്ചു

അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്കു (അസാപ്) റിസോഴ്‌സ് പങ്കാളികളാകാന്‍ സ്വകാര്യസര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് സര്‍വീസ്  പ്രൊവൈഡറുകളില്‍ താല്‍പര്യപത്രം ക്ഷണിച്ചു. കേരളത്തില്‍ രജിസ്റ്റേര്‍ഡ് കേന്ദ്രങ്ങളുള്ള സ്വകാര്യ, സര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് പങ്കാളികള്‍ക്ക് അപേക്ഷിക്കാം. അസാപ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടി.എസ്.പി. യെ അസാപ്പിന്റെ പദ്ധതി ആയ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പ്രോജക്ടില്‍ റിസോഴ്‌സ് പങ്കാളിയാക്കും. താത്പര്യമുള്ളവര്‍ അസാപ്പിന്റെ…

ജില്ലയിലെ അഞ്ച് എം.ആര്‍.എസുകളില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2, 3, 4, തിയ്യതികളില്‍

ജില്ലയിലെ അഞ്ച് എം.ആര്‍.എസുകളില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 2, 3, 4, തിയ്യതികളില്‍ നടത്തും. മെയ് രണ്ടിന് എല്‍.പി.എസ്.എ, യു.പി.എസ്.എ. എച്ച്.എസ്.എ. മലയാളം, എച്ച്.എസ്.എസ്.ടി.മലയാളം, എച്ച്.എസ്.എ. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്. മെയ് മൂന്നിന് എച്ച്.എസ്.എസ്.ടി.സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. ഹിന്ദി, എച്ച്.എസ്.എസ്.ടി. മാത്‌സ്, എച്ച്.എസ്.എസ്.ടി. ഫിസിക്‌സ്, എച്ച്.എസ്.എ. ഹിന്ദി, എച്ച്.എസ്.എ. മാത്‌സ്, എച്ച്.എസ്.എ.…

റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ:പോളിടെക്‌നിക്ക് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സ്) കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവര്‍ക്ക് അപേക്ഷിക്കാം. ലാബ് സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ 04936 248100, 9847699720, 9744134901.

ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി :വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

വയനാട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി പ്രകാരം വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് ലഭ്യമാക്കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,500/-രൂപ കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10 മുതല്‍ 11…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: 5ന് മിനിമാരത്തണ്‍ മത്സരം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ എക്‌സിബിഷന്റെയും സാംസ്‌കാരിക പരിപാടികളുടെയും പ്രചാരണത്തിനായി മെയ് 5 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാക്കവയലില്‍ നിന്ന് എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് മിനി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍…