പോലീസിന്റെ ജനകീയ മുഖം സ്വന്തം ജീവിതത്തിലൂടെ അർത്ഥവത്താക്കിയ പോലീസ് ഓഫീസർ വി.എസ്. ഗിരീശൻ സർവ്വീസിൽ നിന്ന് വിരമിച്ചു..പോലീസ് കോൺസ്റ്റബിളായി 1987-ൽ സ്റ്റേഷന്റെ പടി കയറിയ ഗിരീശൻ 31 വർഷത്തെ സേവനത്തിന് ശേഷം കോഴിക്കോട് റൂറലിന് കീഴിലെ വടകര കൺട്രോൾ റൂം എസ്.ഐ. സ്ഥാനത്ത് നിന്നാണ് പടിയിറങ്ങുന്നത്. എറണാകുളം വൈപ്പിൻ ദ്വീപിലെ…
