പേര്യ വില്ലേജ് ഓഫിസറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ അറിയിച്ചു. കളക്ടറേറ്റിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന വില്ലേജ് ഓഫിസറുടെ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയത്. ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം മാത്രം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ…
Month: August 2018

വെള്ളമുണ്ട പുളിഞ്ഞാല്‍ ഒാടക്കല് മൂസ്സ ( 70 ) നിര്യാതനായി
മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാല്‍ ഒാടക്കല് മൂസ്സ ( 70 ) നിര്യാതനായി..ഭാര്യ-റംലത്,മക്കള്‍-സാജിത,ഫസീല,സൗദ,ലത്തീഫ്.മരുമക്കള്‍-ഹമീദ്,അജ്മല്‍,മുഹമ്മദലി,സാഹിജ

മഴക്കെടുതി : ടെക്നിക്കല്‍ ടാസ്ക് ഫോഴ്സ് രൂപികരിച്ചു
മഴക്കെടുതി ടെക്നിക്കല്‍ ടാസ്ക് ഫോഴ്സ് രൂപികരിച്ചു. മണ്‍സൂണ്‍ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ എസ്റ്റിമേഷന്‍ നടത്തുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ടെക്നിക്കല്‍ ടാസ്ക് ഫോഴ്സ് രൂപികരിച്ചു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ടെക്നിക്കല്‍ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. സി.കെ ശശീന്ദ്രന് എം.എല്‍.എ യുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. സെപ്റ്റംബര്‍ 7,8 തിയതികളില്‍ അതാത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മഴക്കെടുതിയില്‍…
എലിപ്പനിക്കെതിരെ വയനാട് ജില്ലാതല കാംപെയിന് സെപ്തംബര്‍ നാലിന്
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ നാലിന് ജില്ലയില്‍ എലിപനിക്കെതിരെ ബോധവല്കരണ കാംപെയിന് നടത്തും. വെള്ളപ്പൊക്കത്തിനു ശേഷം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാംപെയിന്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗസ്ത് മാസത്തില്‍ 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വെള്ളപ്പൊക്കംമൂലം മലിനമായ വീടുകളും പരിസരവും…

പ്രളയ ദുരിതാശ്വാസം: ജില്ലയ്ക്ക് 6.96 കോടി രൂപ അനുവദിച്ചു: · വിതരണം ബാങ്ക് അക്കൗണ്ട് വഴി മാത്രം: · അക്കൗണ്ടില്ലാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ്
കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ ക്യമ്പില്‍ അഭയം തേടിയ 7255 കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു. കുടുംബങ്ങള്‍ക്ക് 10000 രൂപ നിരക്കിലാണ് ആശ്വാസ ധനം നല്‍കുന്നത്. താലൂക്കടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ വിതരണം ചെയ്തു തുടങ്ങും. കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുക. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ അക്കൗണ്ട് തുടങ്ങാനുളള…

‘ഒപ്പമുണ്ട് ആയുര്‍വ്വേദം’ – പ്രളയദുരിതബാധിതര്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ഔഷധകിറ്റ് വിതരണം നാളെ ആരംഭിക്കും
കല്‍പ്പറ്റ: കാലവര്‍ഷ പ്രളയദുരന്തത്തിന് ഇരയായ വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ ആയുര്‍വ്വേദ വകുപ്പ് രംഗത്ത്്. പ്രളയാനന്തര ആരോഗ്യ സംരക്ഷണപദ്ധതിയായ 'ഒപ്പമുണ്ട് ആയുര്‍വ്വേദം' എന്ന കര്‍മ്മ- പരിപാടിയുടെ ഭാഗമായി ആയുര്‍വ്വേദ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം, ഔഷധക്കിറ്റ് വിതരണം, ഔഷധധൂമചൂര്ണ്ണ വിതരണം മുതലായ വിപുലമായ പരിപാടികളാണ്…
അജൈവ മാലിന്യശേഖരണം നാളെ മുതല്‍
ജില്ലയില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ മഹാ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വേര്‍തിരിച്ച് സംഭരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഇന്നുമുതല്‍ ശേഖരിക്കും. നാളെ രാവിലെ 9ന് കമ്പളക്കാട് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍ ശേഖരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കണിയാമ്പറ്റ ഗ്രാമ…

കേരളത്തിനൊരു കൈത്താങ്ങ് :സഹായഹസ്തവുമായി വിദ്യാർത്ഥികൾ
കൽപ്പറ്റ: കേരളത്തിനൊരു കൈത്താങ്ങ് എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വിദ്യാർത്ഥികൾ. വെള്ളമുണ്ട ഡബ്യൂ.എം.ഒ ഇംഗ്ലിഷ് അക്കാദമിയിലെ വിദ്യാർത്ഥികളും ,അധ്യാപകരും ,പി.റ്റി.എ അംഗങ്ങളും ചേർന്ന് ശേഖരിച്ച തുകയുമായി കലക്ട്രറ്റിൽ എത്തി പണം കൈമാറി.സ്കൂൾ പ്രിൻസിപ്പിൾ ആയിഷ തപസും, പി.റ്റി.എ പ്രസിഡന്റ് ഇബ്രാഹിം മണിമ, വൈസ് പ്രിൻസിപ്പിൾ എം ശശി മാസ്റ്റർ, പി.റ്റി.എ വൈസ് പ്രസിഡന്റ് …
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ സെപ്തംബറില്‍ ആരംഭിക്കുന്നതും, സ്വദേശത്തും, വിദേശത്തും തൊഴില്‍ സാധ്യതയുമുള്ള അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 9744134901, 04936 248100

കേന്ദ്രാവിഷ്കൃത വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഊര്‍ജ്ജിത ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി
കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഊര്‍ജ്ജിത ബോധവല്‍ക്കരണ യജ്ഞത്തിന് കല്‍പ്പറ്റയില്‍ തുടക്കമായി. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ആര്.ടി.ഒ. ഹാളില്‍ നടന്ന ഏകദിന ശില്പശാല സി.കെ. ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു അധ്യക്ഷത വഹിച്ചു.…