Jeevanam-jilla-janaralbody-yogathil-collector-samsarikunnu

ജീവനം പദ്ധതി : ജില്ലാതല കമ്മറ്റി രൂപീകരിച്ചു

      ജില്ലാ പഞ്ചായത്തിന്റെ ജീവകാരുണ്യ സംരഭമായ ജീവനം പദ്ധതിയുടെ ജില്ലാതല കമ്മറ്റി രൂപീകരണം ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മറ്റിയില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ധനകാര്യ സ്ഥാപന പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ്…

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണം.

  കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് ഒരാളെ കടുവ ആക്രമിച്ചുകൊന്നത്. കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെന്നയാളെയാണ് കൊന്നത്. വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ( 35)യെ കടുവ ആക്രമിച്ചുകൊന്നിരുന്നു. പ്രഭാതകൃത്യത്തിനായി വനത്തില്‍…

IMG-20190131-WA0008

ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന്

കൽപ്പറ്റ :  ടയർ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവനാളുകളെയും അണിനിരത്തിക്കൊണ്ട് ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം , വിവാഹം…

photo

വയനാടിൻറെ സുസ്ഥിരവികസനം ഉറപ്പുവരുത്തുന്ന വയനാട് പാക്കേജ് അട്ടിമറിച്ചു: ആന്റോ അഗസ്റ്റിൻ

കൽപ്പറ്റ:  പിന്നോക്ക ജില്ലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നീതി ആയോഗ് കീഴിൽ നടപ്പിലാക്കുന്ന റാപ്പിഡ് ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പ്രേറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം വയനാട്ടിൽ നടപ്പിലാക്കാതെ വയനാട്ടിലെ ജനങ്ങളെ സംസ്ഥാന ഭരണകൂടം വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ കേരളാ കോൺഗ്രസ് പാർട്ടി പ്രവർത്തക സമതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  …

331.01

കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബഡ്ജ്: മലബാർ കോഫി വിപണിയിലെത്തിക്കും

 ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2019ലെ ബജറ്റില്‍ വയനാടിന് ഒട്ടേറെ പദ്ധതികള്‍. പ്രളയം ദുരിതം വിതച്ച വയനാട് നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതികള്‍. നവ കേരളത്തിന് 25 പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍  മന്ത്രി തോമസ്       ഐസക് വ്യക്തമാക്കി. ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടിയാണ്.…

IMG-20190131-WA0025

മീനങ്ങാടി ജി.എൽ. പി. എസിൽ പഠനോത്സവം: വിളംബര ജാഥ നടത്തി.

മീനങ്ങാടി:  കേരള സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തിന്റെ ഭാഗമായി വിദ്യാലയ – അക്കാദമിക മികവുകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ജി.എൽ.പി എ സിൽ നടപ്പിലാക്കുന്ന പഠനോത്സവം 2019 ന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ജാഥ സുൽത്താൻ ബത്തേരി     എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. രാജേന്ദ്രൻ ഫ്ലാഗ്…

31.01

Live From The Field

മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ്  മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും  പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്.15 ഓളം ഹോട്ടലുകളിലാണ് രാവിലെ 6 മണി മുതല്‍ പരിശോധന നടത്തിയത്. ഹോട്ടല്‍ നിഹാല്‍, തൗഫീക്, സാഗര്‍, ധനശ്രീ, വിന്നേഴ്‌സ്,സി ആര്‍ മെസ്സ് വളളിയൂര്‍ക്കാവ് എന്നീ ഹോട്ടലുകളില്‍ നിന്നാണ്…

IMG-20190130-WA0055

ഇമ്പിച്ചി ബാവ ഭവനപദ്ധതി; ഫ്രെബ്രുവരി 28നകം നിര്‍മ്മാണം പൂര്‍ത്തിയാക്കും

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്കായി എര്‍പ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി പ്രകാരം ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം ഫെബ്രുവരി 28 നകം പൂര്‍ത്തികരിക്കും. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ എ. മുഹമ്മദ് അന്‍സര്‍ അധ്യക്ഷതയില്‍ കളക്ടറേറ്റ് മെയിന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 153 വീടുകളാണ് പദ്ധതി…

Income-graph-DTPC

ടൂറിസം മേഖലയില്‍ അതിജീവനം : വരുമാനം ഉയരുന്നു

പ്രളയകാലത്തിന് മുമ്പ് 68 ലക്ഷം രൂപ വരെ ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ട് വരുമാനം നേടിയിരുന്ന വയനാട്ടിലെ വിനോദ കേന്ദ്രങ്ങള്‍ നഷ്ടക്കണക്കുകളില്‍ നിന്നും പതിയെ കരകയറുകയാണ്. പ്രളയത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ വരുമാനം അഞ്ചു ലക്ഷം വരെയായി കുറഞ്ഞിരുന്നു. ആഗസ്റ്റിലെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചിരിന്നു. പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാന്‍ മേഖല തയ്യാറായിരുന്നില്ല. ഈ മേഖയിലെ കാര്യക്ഷമമായ ഇടപെടല്‍ വിവിധ…

ദമാം – ബാംഗ്ളൂർ കെ.എം. സി.സി.കളുടെ ദുരിതാശ്വാസ വിതരണം ഫെബ്രുവരി രണ്ടിന് മാനന്തവാടിയിൽ .

  മാനന്തവാടി. കാലം അതിജീവനം ചെറുത്ത് നിൽപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ദമാം, ബാംഗ്ലൂർ കെ.എം.സി.സി.കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 2 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് റസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് 40 ലക്ഷം…