IMG-20190430-WA0031

സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11 മുതൽ വെള്ളമുണ്ടയിൽ

കൽപ്പറ്റ -സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 11,12 തിയതികളിൽ  വെള്ളമുണ്ട ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന‌്  വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം മധു, ബോൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി കെ ശ്രീധരൻ, സെക്രട്ടറി പി ടി സുഭാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ടീമുകൾ …

കുടുംബശ്രീ പരിശീലന ഗ്രൂപ്പ് ആലോചന യോഗം നാലിന്

കല്‍പ്പറ്റ: കുടുംബശ്രീ സംരംഭമായ പരിശീലന ഗ്രൂപ്പ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പരിശീലന  മേഖലയില്‍ താത്പര്യമുള്ളവരുടെ ആലോചന യോഗം 04.05.2019ന് 10 മണിക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വെച്ച് ചേരും. എം.എസ്.ഡബ്ലൂ, എം.എ സോഷ്യോളജി യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് സംരംഭത്തില്‍ പങ്കാളികളാകാം. കുടുതല്‍ വിവരങ്ങള്‍ക്ക് 04936206589, 9656509569 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Technical-school

എഞ്ചിനീയറിംഗ് അഭിരുചി പരീക്ഷയിലെ വിജയികളെ ആദരിച്ചു.

വിജയികളെ ആദരിച്ചു ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ എഞ്ചിനീയറിംഗ് അഭിരുചി പരീക്ഷയിലെ വിജയികളെ ആദരിച്ചു. ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ നാല്‍പതോളം സ്‌കൂളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍  പങ്കെടുത്തത്.  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.സഹദേവന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ രാധാ രവീന്ദ്രന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.  സൂപ്രണ്ട്…

തോമാട്ടുചാല്‍-പുറ്റാട്-മേപ്പാടി റോഡില്‍ മെയ് 2 മുതല്‍ താല്‍കാലികമായി ഗതാഗതം നിരോധിച്ചു

തോമാട്ടുചാല്‍-പുറ്റാട്-മേപ്പാടി റോഡില്‍ കല്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 2 മുതല്‍ താല്‍കാലികമായി ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ പുറ്റാട്-നത്തംകുനി വഴി തിരിഞ്ഞ് പോകണം. കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 2019 ജനുവരിയില്‍ നടന്ന കെ.ടെറ്റ് ജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 6 (കാറ്റഗറി 1, 2) മെയ് 7 (കാറ്റഗറി 3, 4) തീയതികളില്‍ രാവിലെ 10ന്…

IMG-20190430-WA0030

മടവൂർ സി.എം. സെന്റർ വയനാട്ടിൽ മൂന്ന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുടങ്ങുന്നു.

കൽപ്പറ്റ: മടവൂർ സി.എം. സെന്റർ വയനാട്ടിൽ മൂന്ന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുടങ്ങുന്നു.  ബത്തേരി കോളിയാടി, കുപ്പാടിത്തറ, പരിയാരം  എന്നിവിടങ്ങളിൽ സി എം സെന്റർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുമെന്ന് ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ    അറിയിച്ചു. കോഴിക്കോട് ജില്ലയിലെ  മടവൂർ കേന്ദ്രമായി  പ്രവർത്തിക്കുന്ന സിഎം  മെമ്മോറിയൽ സെന്ററിന്റെ വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ മൂന്ന്…

.കെ.രാധാകൃഷ്ണൻ

തൊവരിമല ഭൂസമരത്തെ പിന്തുണച്ച് കൂടുതൽ സംഘടനകൾ രംഗത്ത്

. തൊവരിമലയിലെ സർക്കാർ ഏറ്റെടുത്തിരുന്ന മിച്ചഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സമര നേതാക്കളെ ജയിലിൽ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും മെയ് നാലിന് ആദിവാസി സംഘടനാ നേതാവ് എം.ഗീതാനന്ദന്റെ നേതൃത്വത്തിൽ കല്പറ്റ കലക്ടറേറ്റിലേക്ക്  വിവിധ ജനകീയ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് മാർച്ച്  നടത്തുന്നുണ്ട്.          തൊവരിമല ഭൂസമര സമിതിയുടെ നേതൃത്വത്തിൽ…

Photo-GIO

ജി.ഐ.ഒ. ടീന്‍സ് മീറ്റ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: 'റബ്ബിന്‍ ചാരെ ഫിര്‍ദൗസില്‍ 'തലക്കെട്ടില്‍കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ജി.ഐ.ഒ ജില്ലാ കമ്മിറ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.        സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടത്തിയ ടീന്‍സ് മീറ്റിന്‍റെ ഉദ്ഘാടനം മലയാളത്തിലെ ആദ്യത്തെ വനിതാ ട്രൈബല്‍ സംവിധായക ലീല സന്തോഷ് നിര്‍വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മായി ക്യാമ്പില്‍ 60…

IMG-20190430-WA0012

സെപക് താക്കറോ ചാമ്പ്യൻഷിപ്പ് നടത്തി

വാളാട്   ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാമത് സെപക് താക്കറോ ചാമ്പ്യൻഷിപ്പ് നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു.ജിംനാസ്റ്റിക്ക്, കരാട്ടെ, വോളിബോൾ, ഫുട്ബോൾ എന്നിവയുടെ ഏകീകരണമാണ്  സെപക് താക്കറോ ഗെയിം.തവിഞ്ഞാൽ  ഗ്രാമപ്പഞ്ചായത്തംഗം വി.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകൻ കെ.രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് സെപക് താക്കറോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്  കെ.അയ്യൂബ്, ജില്ലാ…

IMG-20190430-WA0011

അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റൺ ടൂർണ്ണമെന്റ് മെയ് 4 മുതൽ

മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചർ ആർടസ് & സ്പോർട്സ് ക്ലബ്ബ് കുവൈറ്റ്മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റൺ ടൂർണ്ണമെന്റ് മെയ് 4.5 തിയ്യതികളിൽ മാനന്തവാടി ഒണ്ടയങ്ങാടി മേരിമാതബുഡൻ ഇൻഡോർ ഫ്ളഡ് ലൈറ്റ്സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30 മുതൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡബിൾസ് ഫസ്റ്റ് പ്രൈസ് 7777 രൂപയും ട്രോഫിയും…

IMG_8879

വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം  നടത്തി.  കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ്ബിൽ വച്ച്    ജെ.സി.ഐ. കൽപറ്റ നടത്തിയ  മലബാർ എൺട്രപ്രണേഴ്സ് മീറ്റിൽ വച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മുൻ എം.എൽ.എയുമായ എം.വി.ശ്രേയാംസ് കുമാർ ലോഗോ പ്രകാശനം ചെയ്തു.…