കല്പറ്റ: ജീവിതത്തില്‍ ഒന്നാമനാകാനുള്ള വഴി വേദങ്ങളിലുണ്ട് എന്ന്വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനുമായ ആചാര്യശ്രീരാജേഷ് അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ പുളിയാര്‍മലയിലെ കൃഷ്ണഗൗഡര്ഹാളില് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിച്ച ജ്ഞാനയജ്ഞത്തിന് നേതൃത്വം കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ അനേകംനൈസര്ഗികമായ കഴിവുകളുണ്ട്. ആ കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തില്വിജയിക്കുവാനുള്ള ഉപദേശം വേദങ്ങളില്‍ കാണാം.ഭാരതത്തിലെ വിവിധ തരത്തിലുള്ള ദേവതാഭാവങ്ങള്‍ ഇത്തരംവ്യക്തിത്വവികാസത്തിന്റെ സൂക്ഷ്മതലങ്ങളെ…
