IMG_20190831_200214.jpg

ചേളന്നൂർ പെരുമ്പോയിൽ താഴത്തെ വട്ടോളി സമീർ ബേബി (54) നിര്യാതനായി

കോഴിക്കോട്: ചേളന്നൂർ പെരുമ്പോയിൽ  താഴത്തെ വട്ടോളി പരേതരായ ശങ്കരൻനായരുടെയും പി കെ ലീലാവതി അമ്മയുടെയും മകൻ സമീർ ബേബി (54) നിര്യാതനായി.    ഭാര്യ: കവിത.പി കെ (ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം) മക്കൾ : ജുബിൻ ശങ്കർ, അഭിന ബേബി, സഹോദരങ്ങൾ: ബാബുരാജ് , രഘുരാജ്, പുഷ്പ. സഞ്ചയനം ബുധനാഴ്ച നടക്കും. 

IMG-20190831-WA0317.jpg

ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ടൂറിസം അസോസിയേഷൻ.

ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബത്തേരി വിൽട്ടൺ ഓഡിറ്റോറിയത്തിൽ   ചേർന്ന വയനാട്    ടൂറിസം അസോസിയേഷൻ (WTA) ബത്തേരി താലൂക്ക് കൺവൺഷൻ ആവശ്യപ്പെട്ടു  .       അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും  കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .  ജില്ലാ പ്രസിഡണ്ട്  അലി…

പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് 48 ലക്ഷം രൂപ വിതരണം ചെയ്തു

    പ്രകൃതിക്ഷോഭത്തില്‍ മരണമടഞ്ഞവരില്‍ 12 പേരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം 48 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റുളളവരുടെ കാര്യത്തില്‍ ആവശ്യമായ രേഖകള്‍ ലഭ്യമാക്കി ധനസഹായം നല്‍കുന്നതിനുളള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. ജില്ലയില്‍ 19 പേരാണ് മരണപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത്.പുത്തുമലയില്‍ കാണാതായ അഞ്ച് പേരെ ഇതുവരെ കണ്ടെ ത്താന്‍…

പുനരധിവാസത്തിന് ഭൂമി:ശാസ്ത്രീയ പഠനം നടത്തും.

   പുനരധിവാസത്തിന് ഭൂമി കണ്ടെത്തുമ്പോള്‍ വിദഗധരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ദുരന്തമേഖലയാണെന്ന് കണ്ടെത്തുന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കരുത്. വലിയതരത്തിലുളള പ്രകൃതിക്ഷോഭങ്ങളെ പോലും അതിജീവിക്കുന്നതരത്തിലുളള രീതികള്‍ ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളില്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസാധ്യത പ്രദേശങ്ങളില്‍ നിന്നും മുന്‍ഗണന അനുസരിച്ച് ആളുകളെ ഘട്ടം ഘട്ടമായി മാറ്റി പാര്‍പ്പിക്കുന്ന…

വീടുകളുടെ നഷ്ടം : പരിശോധനക്കായി 96 ടീമുകള്‍

     പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിന് നാശനഷ്ട കണക്ക് തിട്ടപ്പെടുത്താനുളള ഫീല്‍ഡ്തല പരിശോധനക്കായി 96 ടീമുകളെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍,സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.ടി വളണ്ടിയര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. നാശനഷ്ടങ്ങള്‍…

പ്രളയം: അടിയന്തര ധനസഹായം വൈകില്ല :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

    പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ധനസഹായ വിതരണത്തിനായി ജില്ലയില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് നല്‍കുന്ന ലിസ്റ്റില്‍ അനര്‍ഹര്‍…

ജനഹൃദയങ്ങളിൽ രാഹുൽ ഗാന്ധിക്കുള്ള സ്വീകാര്യത സി.പി.എം ഭയക്കുന്നു: യു.ഡി.എഫ്.

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പിക്ക് വയനാട്ടിലെ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ സി പി എം വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. സി പി എം മുന്നോട്ടുവെക്കുന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമാണ്. രണ്ട്…

IMG-20190831-WA0350.jpg

പരിഷത്തിന്റെ കൈത്താങ്ങിൽ ഗോത്ര ജനത സ്വന്തം ഭൂമിയിൽ വിത്ത് വിതച്ചു.

പനമരം:  സാമ്പത്തിക പരാധീനത നിമിത്തം കൃഷിയിറക്കാൻ കഴിയാതെ നിരവധി വർഷങ്ങളോളം തരിശായി കിടന്ന പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ വയലിൽ കൃഷിയിറക്കാൻ കഴിഞ്ഞ ആഹ്ളാദത്തിലാണ് വയലിന്റെ ഉടമകളായ ആദിവാസി വിഭാഗത്തിൽ പെട്ട ജനങ്ങൾ.  ആദിവാസികളിൽ ഏറ്റവും പിന്നോക്കമായ പണിയ വിഭാഗത്തിന്റെ  ഉടമസ്ഥതതിയിലാണ് 13 ഏക്കർ വരുന്ന പാടശേഖരം.  കേരള ശസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി…

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു.

വയനാട് ചുരത്തിലെ അഞ്ചാം  വളവിന് താഴെ ഭാഗത്താണ്  രാത്രി ഏഴ് മണിക്ക്   കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇതേ തുടർന്ന്    ചുരം വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ചെറിയ ഗതാഗത കുരുക്കിൽപ്പെട്ടിട്ടുണ്ട്.  .          വയനാട് ചുരം സംരക്ഷണ സമിതി അംഗങ്ങളും പോലീസും ചേർന്ന് ഗതാഗത തടസ്സം നീക്കുന്നു. 

PicsArt_08-31-03.22.33.jpg

ഭാരതിയമ്മയുടെ ‘വേഷങ്ങൾ’ പ്രകാശനം ചെയ്തു.

കൽപ്പറ്റ: കാലത്തിന്റെ ചുമരിൽ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ആഗ്രഹങ്ങളും ശ്രമങ്ങളുമാണ് സാഹിത്യരചനകൾക്ക് ആധാരമായി വർത്തിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. ഭാരതിയമ്മയുടെ 'വേഷങ്ങൾ; ജീവിതം. കവിത' എന്ന പുസ്തകത്തിന്റെ പ്രകാശം വയനാട് പീസ് വില്ലേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ ജീവിതത്തിലെ  അസാധാരണമായ അനുഭവമാണ് ഈ പുസ്തകത്തിന്റെ  പ്രകാശനം. ജീവിതത്തിൽ ഒരു പാട്…