IMG_20190930_210849.jpg

ചേരമ്പാടി കോരഞ്ചാലിലെ പഴയകാല വ്യാപാരി കാലൊടി വീട്ടില്‍ കുഞ്ഞിമരക്കാര്‍ ഹാജി(77) നിര്യാതനായി.

ചേരമ്പാടി: ചേരമ്പാടി കോരഞ്ചാലിലെ പഴയകാല വ്യാപാരി കാലൊടി വീട്ടില്‍ കുഞ്ഞിമരക്കാര്‍ ഹാജി(77) നിര്യാതനായി.  ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദലി, നഫീസ, ഹസീന, അഷ്റഫ്, സുനീറ, റാഷിദ് വാഫി(വടുവന്‍ചാല്‍ മഹല്ല് ഖത്തീബ്), സജ്ന. മരുമക്കള്‍: ഹസീന, സൈനുദ്ധീന്‍, ലത്തീഫ്, ഹസീന, ഉസ്മാന്‍, തെസ്ബീന, ബഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, ഫാത്തിമ, കുഞ്ഞിക്കദിയ, ആസ്യ,…

അധ്യാപക നിയമനം: കൂടിക്കാഴ്ച ഒക്‌ടോബര്‍ 4 ന്

പനമരം ഗ്രാമപഞ്ചായത്തിലെ നടുവില്‍ ആള്‍ട്ടര്‍നേറ്റ് സ്‌കൂളില്‍ താല്‍കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 4 ന് രാവിലെ 10.30ന് മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.പനമരം ഗ്രാമപഞ്ചായത്ത് നിവാസികളായ ടി.ടി.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. 

ശാസ്ത്രാവബോധ ശിൽപ്പശാല ഒക്ടോബർ 2 ന്

കൽപ്പറ്റ  2019 അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷം ആയി ആചരിക്കുന്നതിന്റെയും, വരാനിരിക്കുന്ന വലയ സൂര്യ ഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്, സയൻസ് ക്ലബ്, ശാസ്ത്രരംഗം ആസ്ട്രോ എന്നീ സംഘടനകൾ സംയുക്തമായി ശാസ്ത്രാവബോധ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ആദ്യ ഘട്ടമായി സയൻസ്  അധ്യാപകരെയും ശാസ്ത്ര പ്രചാരകരെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ശിൽപ്പശാല ഒക്ടോബർ 2 നു കൽപ്പറ്റ ഗവ:…

ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ ബുധനാഴ്ച തുടക്കമാകും

കൽപ്പറ്റ: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് തൊണ്ടര്‍നാട് പഞ്ചായത്തിലെ പൊര്‍ളോം മന്ദം കോളനിയില്‍ ഒക്‌ടോബര്‍ രണ്ടിന് തുടക്കമാകും.  പ്രളയത്തില്‍ മാനന്തവാടി താലൂക്കില്‍ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവന്ന കോളനികളിലൊന്നാണ് പൊര്‍ളോം മന്ദം കോളനി. രാവിലെ 7 മണിക്ക് തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും കോളനിയും പരിസരവും ശുചീകരിക്കും. ജില്ലാ ആരോഗ്യ…

sajeevan.JPG

കെ സജീവന്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ്: നിസാം കെ അബ്ദുല്ല സെക്രട്ടറി.

കെ സജീവന്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറികല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികളായി. 2019-2021 വര്‍ഷത്തെ ഭാവാഹികളെ തെരഞ്ഞെടുത്തു. കെ സജീവന്‍(ജന്മഭൂമി) പ്രസിഡന്റായും നിസാം കെ അബ്ദുല്ല(സുപ്രഭാതം) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് എ.പി(മാധ്യമം)യാണ് ട്രഷറര്‍. മറ്റ് ഭാരവാഹികള്‍ പി ജയേഷ്(മാതൃഭൂമി), നീനു മോഹന്‍(മാതൃഭൂമി)(വൈ.പ്രസി), അദീപ് ബേബി(ദീപിക) (ജോ.സെക്ര), എം…

വയനാട് കോഫി ബ്രാൻഡിംഗ് സെമിനാറും ചർച്ചയും കാപ്പി ദിനാഘോഷവും നാളെ ( ചൊവ്വാഴ്ച) കൽപ്പറ്റയിൽ.

വയനാട് കോഫി ബ്രാൻഡിംഗ് സെമിനാറും ചർച്ചയും കാപ്പി ദിനാഘോഷവും നാളെ ( ചൊവ്വാഴ്ച)  കൽപ്പറ്റയിൽ. കല്‍പ്പറ്റ : വയനാട് കോഫി ബ്രാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച  കൽപ്പറ്റയിൽ സെമിനാറും ചർച്ചയും നടക്കും.   അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തോടനുബന്ധിച്ച് ബൈപ്പാസ് ജംഗ്ഷഷനിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള എം.സി. ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി…

IMG-20190930-WA0309.jpg

വയനാടിനായി ശവപ്പെട്ടിയാത്രയുമായി വി ഫോർ വയനാട്

 മാനന്തവാടി: സർക്കാർ മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കുക, ഒരു ബദൽ പാത നിർമ്മിച്ച് പ്രകൃതി തന്ന മഹാല്ഭുതങ്ങളിലൊന്നായ വയനാട് ചുരത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ രണ്ടിന് ശവപ്പെട്ടി യാത്ര സംഘടിപ്പിക്കുമെന്ന് വി. ഫോർ  വയനാട്. അന്ന് മടക്കിമലയിലെ മെഡിക്കൽ കോളേജ് ഭൂമിയിൽ റീത്ത് സമർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലമ്പൂർ – നഞ്ചൻക്കോഡ് റെയിൽവേയെന്ന…

IMG-20190930-WA0294.jpg

ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം: രാഹുൽഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

രാത്രിയാത്രാ നിരോധനം : രാഹുൽഗാന്ധി  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.                                    ന്യൂഡൽഹി: രാത്രികാല യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  വയനാട് എം.പി  രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാവിലെ കേരള ഹൗസിൽ  മുഖ്യമന്ത്രി  പിണറായി…

രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിൽ സമരപന്തലിലെത്തും.

കൽപ്പറ്റ: ദേശീയ പാത 766-ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മയുടെ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തും. നാളെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്യുമെന്ന്  രാഹുൽ ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ചക്ക് ശേഷം ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ,കെ.കെ. അബ്രാഹം എന്നിവർ…

IMG-20190930-WA0171.jpg

ദേശീയ 766-ദേശീയ പാത യാത്ര -നിരോധനത്തിനെതിരെ സമരത്തിനു ജെ.സി.ഐ കൽപ്പറ്റ പിന്തുണ പ്രഖ്യാപിച്ചു

. കൽപ്പറ്റ : വയനാട്‌- മൈസൂർ യാത്രാ നിരോധനത്തിനെതിരെ നടക്കുന്ന സമരത്തിനു ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൽപ്പറ്റ  പിന്തുണ പ്രഖ്യാപിച്ചു .തുടർപഠനത്തിന് വേണ്ടി മൈസൂർ ബാംഗ്ലൂരിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും, ഐടി ഉദ്യോഗസ്ഥർ, ടൂറിസം. മേഖലയുടെ വളർച്ച,പച്ചക്കറിപോലുള്ള സാധന സാമഗ്രികളുടെ കൈമാറ്റം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും, വയനാട് ഒറ്റപ്പെടുന്ന അവസ്ഥ അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വയനാടിന്റെ സാമ്പത്തിക…