ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാത്തിരിപ്പിനുമൊടുവില്‍ വ്യവസായ പ്രമുഖനായിരുന്ന അറക്കൽ ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. ഇന്ന് വെെകുന്നേരം 3.30 ന് അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം എട്ട് മണിയോടെയാണ് കോഴിക്കോട്ട് എത്തിയത്. നാളെ പുലർച്ചെ മൃതദേഹം മാനന്തവാടിയിലെ വസതിയായ അറക്കൽ പാലസിലേക്ക് കൊണ്ടുവരും. .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി…
