ഒന്ന്​ മുതൽ പ്ലസ്​ടു വരെ വിദ്യാർത്ഥികൾക്ക്​ തിങ്കളാഴ്​ച മുതൽ ഓൺലൈനായി ക്ലാസുകൾ : ടൈം ടേബിൾ കാണാം.

തിരുവനന്തപുരം: സംസ്​ഥാന സിലബസിൽ പഠിക്കുന്ന ഒന്ന്​ മുതൽ പ്ലസ്​ടു വരെയുള്ള വിദ്യാർത്ഥികൾക്ക്​ തിങ്കളാഴ്​ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈനായി ക്ലാസുകൾ നടക്കും. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.  തിങ്കളാഴ്​ചത്തെ ടൈംടേബിൾ:  പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന്…

IMG-20200531-WA0326.jpg

വലിമുട്ടിയ ചരക്ക് വാഹനം പിന്നോട്ട് നിരങ്ങി നീങ്ങി ദേഹത്ത് കയറി ഡ്രൈവർ മരിച്ചു.

മാനന്തവാടി:  ചരക്ക് കയറ്റി പോയ വാഹനം കയറ്റത്തിൽ വലി മുട്ടിയതിനെ  തുടർന്ന് ഹാൻഡ്  ബ്രേക്ക് ഇട്ട് നിർത്തി കട്ട വെക്കാൻ ഇറങ്ങിയപ്പോൾ വാഹനം പിന്നോട്ട്   നിരങ്ങി നീങ്ങി ദേഹത്ത് കയറി ഡ്രൈവർ മരിച്ചു. പിലാക്കാവ്  പേഴും കളത്തിൽ  ഖലീൽ അഹമ്മദ് (40) ആണ് മരിച്ചത്. സമീപത്ത് നിന്ന ഖദീശ (50) എന്ന സ്ത്രീക്ക് പരിക്കും പറ്റി. …

IMG-20200531-WA0282.jpg

വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി.

കൽപ്പറ്റ : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി. ശുചിത്വ മിഷൻ, ഹരി തകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വാർഡുകളിൽ വാർഡുതല ജാഗ്രതാ സമിതികൾ മേൽനോട്ടം വഹിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ശുചീകരണം നടത്തിയത്.…

ക്ഷേമ പദ്ധതികളിൽ ഹോട്ടൽ റസ്റ്റോറന്റ് ജിവനക്കാരെ പരിഗണിക്കണം

 മാനന്തവാടി : മൂന്ന് മാസത്തിൽ ഏറെയായി റിസോർട്ടുകളും ഹോട്ടലുകളും അടച്ചിടുകയുംതൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കയാണ്. എന്നാൽസംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇതുവരെയും ഒരു വിധ ആനുകൂല്യങ്ങളുംതൊഴിലാളികൾക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടില്ല. ഈ രംഗത്ത് തൊഴിൽചെയ്യുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്യുണൈറ്റഡ് ഹോട്ടൽ, റസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിമുഖ്യ മന്ത്രിക്കുും ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.വിദ്യഭ്യാസ വായാപയുടെ തിരിച്ചടവ് മുതൽ…

കൊവിഡ് 19 : വയനാട്ടിൽ 16 പേർ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ : 3681 പേർ നിരീക്ഷണത്തിൽ

വയനാട്  ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് പതിനൊന്നാം തീയതി ചെന്നൈയിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശി 19 കാരനും ഇരുപത്തിയാറാം തീയതി കുവൈത്തിൽ നിന്ന് എത്തി കൽപ്പറ്റയിൽ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശി 35 കാരിയും നഞ്ചൻകോട് സന്ദർശനം നടത്തിയ മുട്ടിൽ സ്വദേശി 42 കാരനും ആണ് ഇന്നലെ…

IMG-20200531-WA0318.jpg

പി.വി.ഏലിയാസ് മാസ്റ്റർക്ക് യാത്രയപ്പ് നൽകി.

. വെള്ളമുണ്ട:-              വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ചിത്രകലാ അദ്ധ്യാപകൻ പി.വി.ഏലിയാസ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശിയായ ഇദ്ദേഹം വയനാട്ടിലെ പ്രഗൽഭ ചിത്രകലാ അദ്ധ്യാപകനായ തമ്പി മാസ്റ്ററുടെ ശിഷ്യനായി 1985 ൽ അദ്ദേഹം സ്ഥാപിച്ച ആർ ടോൺ…

IMG_8351.JPG.jpg

ജൂൺ ഒന്ന് ക്ഷീര ദിനം : വാസ്തു വിദ്യയിലെ ഡോക്ടർ പ്രസൂൺ ക്ഷീരമേഖലയിലെ നായകനായി

സി.വി. ഷിബു. കൽപ്പറ്റ :  നാലുകെട്ടിനെക്കുറിച്ച് ഗവേഷണം നടത്തി നേടിയ ഡോക്ടറേറ്റ് പോലെ വിശേഷണങ്ങള്‍ പലതുണ്ട് വാസ്തു കലയിൽ പ്രാവീണ്യമുള്ള  വയനാട് പനമരം അമ്പലക്കര ഡോ. പ്രസൂണ്‍ പൂതേരിയെക്കുറിച്ച് പറയാന്‍. എന്നാലിന്ന് പ്രസൂണ്‍ അറിയപ്പെടുന്നത് കാര്‍ഷിക മേഖലയിലെ പുതുനാമമായ അഗ്രിപ്രണര്‍ അല്ലെങ്കില്‍ കാര്‍ഷിക സംരംഭകന്‍ എന്ന പേരിലാണ്. ക്ഷീരമേഖലയേയും കൃഷിയേയും സമുന്നയിപ്പിച്ച് കൃഷിയധിഷ്ഠിതമായ സംരംഭത്തിലൂടെ വരുമാനവും…

IMG-20200531-WA0276.jpg

കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ

കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ    . വയനാട്  തിരുെല്ലി തൃശ്ശിലേരി കാടാങ്കോട്ട് രവീന്ദ്രനാണ് കൃഷിയോഗ്യമല്ലാത്ത കുന്നിൽ കൃഷിയിറക്കിയത്. തികച്ചും കുന്നായതിനാൽ ഒന്നരേക്കർ നിലം വർഷങ്ങളോളം കൃഷി ചെയ്യാതെ അവസ്ഥയായിരുന്നു. എന്നാൽ കോറോണയുമായി  ബന്ധപെട്ട് ദീർഘനാളത്തെ ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യ സാവിത്രി, മക്കളായ വിഷ്ണു, അരവിന്ദ് എന്നിവരുടെ ഒരു മാസെത്തെ…

IMG-20200531-WA0262.jpg

ഡയറ്റ് സീനിയർ ലക്ചറർ എം. മധുസൂദനൻ വിരമിച്ചു.

ബത്തേരി..: ഡയറ്റ് സീനിയർ ലക്ചറർ എം. മധുസൂദനൻ വിരമിച്ചു.    34 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷമാണ്‌ വയനാട് ഡയറ്റിൽ നിന്നും  സീനിയർ ലെക്ചറർ   എം.  മധുസൂദനൻ വിരമിച്ചത്. . കണ്ണൂർ സ്വദേശിയാണ്. 

IMG-20200531-WA0269.jpg

മാനന്തവാടി സ്പെഷ്യൽ കോടതി ശിരസ്തദാർ വി.എം.രാമചന്ദ്രൻ വിരമിച്ചു

മാനന്തവാടി സ്പെഷ്യൽ കോടതി ശിരസ്തദാർ വി.എം.രാമചന്ദ്രൻ വിരമിച്ചു.ഇരുപത്തിരണ്ട് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഇദ്ദേഹം കണ്ണൂർ കൂത്ത്പറമ്പ് സ്വദേശിയാണ്. വയനാട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലും ജോലിനോക്കിയിട്ടുണ്ട്.