വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി : സ്ഥിരീകരണത്തിന് ഡി.എൻ. എ പരിശോധന നടത്തും,

കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച   വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല   പോലീസ് മേധാവി.  ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല.…

പച്ചക്കറി – പുഷ്പകൃഷി : അമ്പലവയല്‍ ഇനി മികവിന്റെ കേന്ദ്രം : 5 ന് പദ്ധതി ഉദ്ഘാടനം

  ജില്ലയില്‍ പച്ചക്കറി- പുഷ്പ കൃഷി മേഖലക്കായി മികവിന്റെ കേന്ദ്രമൊരുങ്ങുന്നു. ഇന്‍ഡോ ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായുളള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പദ്ധതി നവംബര്‍  5 ന്  ഉച്ചക്ക് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി…

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 1.5 കോടി രൂപയുടെ റോഡുകള്‍ക്ക് ഭരണാനുമതി

 മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മണ്ഡലത്തിലെ 1.5 കോടി രൂപയുടെ റോഡുകള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് – പൊന്നട റോഡിന് 60 ലക്ഷം രൂപ, കോട്ടത്തറ പഞ്ചായത്തിലെ കരിംകുറ്റി – പാലൂക്കര റോഡിന് 13 ലക്ഷം രൂപ, മടക്കിമല – പാമ്പാടി റോഡിന് 10 ലക്ഷം രൂപ,…

444 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി :പട്ടയ വിതരണവും സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനവും നാളെ

:ജില്ലയില്‍ വിതരണത്തിന് തയ്യാറായ പട്ടയങ്ങളുടെ വിതരണോദ്ഘാടനവും പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്ന്  (നവംബര്‍ 4) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയില്‍ 444 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 330 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും പുത്തുമല പുനരധിവാസത്തിലെ 49 ഭൂപതിവ്…

ജലവിതരണം തടസ്സപ്പെടും

കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്കു കീഴിലെ ഗൂഡലായ് ബൂസ്റ്റിംഗ് സ്റ്റേഷനിലെ പമ്പ് തകരാറിലായതിനാല്‍ നവംബര്‍ 4,5,6 തീയ്യതികളില്‍ കല്‍പ്പറ്റ ഗൂഡലായ്, കല്‍പ്പറ്റ ടൗണ്‍, ഓണിവയല്‍, വെള്ളാരംകുന്ന്, പെരുംതട്ട, പുത്തൂര്‍വയല്‍, ചുഴലി, പുല്‍പ്പാറ എന്നീ പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടും

പിണറായി സർക്കാർ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം ആവർത്തിക്കുന്നു – ടി. യു.സി.ഐ

.  മാവോയിസ്റ്റുകൾ ഒരാളെപോലും ആക്രമിച്ചതായോ അപായപ്പെടുത്തിയതായാ റിപ്പോർട്ടുകളൊന്നും നിലവില്ലാതിരുന്നിട്ടും ലഘുലേഖകളും പോസ്റ്റർ പ്രചരണങ്ങളും നടത്തുന്നു എന്ന കുറ്റം ചുമത്തി ഭീകരവിരുദ്ധ നിയമം ചാർത്തി സി.പി.എം. നേതൃത്വം  നൽകുന്ന സർക്കാർ നിരവധിയാളുകളെ ജയിലിലടക്കുകയോ കേന്ദ്ര സർക്കാരിന് അതിന് സഹായം ചെയ്ത് കൊടുക്കുകയോ ചെയ്യുന്നു. അധികാരത്തിലേറി തീവ്ര ജന വിരുദ്ധ നയങ്ങൾ ബി.ജെ..പി. യേക്കാളും യു.ഡി.എഫ്.  നേക്കാളും വേഗത്തിൽ…

യു ഡി എഫ് ജില്ലാനേതൃയോഗം വ്യാഴാഴ്ച : രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വയനാട് ജില്ലാനേതൃയോഗം നവംബര്‍ അഞ്ചിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ കൈനാട്ടി ദേവി ടെക്‌സൈറ്റല്‍സിന് എതിര്‍വശത്തുള്ള ഹൈലാന്റ് ബ്രിസ്റ്റോ ഹാളില്‍ വെച്ച് നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തും. യു ഡി…

ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ് മത്സരം

മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 9 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 നാണ് വാട്‌സാപ്പ് വഴിയുള്ള മത്സരം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള…

കുരിശിന്റെ അവഹേളനം: കുരിശിന്റെ തണലിൽ പ്രാർത്ഥനാദിനാചാരണവുമായി കെ.സി.വൈ.എം

കുറുമ്പാലക്കോട്ട: സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി വർദ്ധിച്ചു വരുന്ന ക്രൈസ്തവ അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1ന് കുരിശിന്റെ തണലിൽ എന്ന പേരിൽ കെ സി വൈ എം മാനന്തവാടി രൂപത പ്രാർത്ഥനാ ദിനമായി ആചരിച്ചു. കെസിവൈഎം മാനന്തവാടി രൂപതയുടെ എല്ലാ യൂണിറ്റുകളിലും യുവജനങ്ങൾ കുരിശടികളിൽ തിരി തെളിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാദിനത്തിന്റെ ഔദ്യോഗിക…

വയനാട്ടിൽ 766 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.11) പുതുതായി നിരീക്ഷണത്തിലായത് 766 പേരാണ്. 512 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8711 പേര്‍. ഇന്ന് വന്ന 65 പേര്‍ ഉള്‍പ്പെടെ 552 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 986 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 135934 സാമ്പിളുകളില്‍ 131719…