സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 617 ഹോട്ട് സ്‌പോട്ടുകൾ .

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട്ടിൽ 737 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.11) പുതുതായി നിരീക്ഷണത്തിലായത് 737 പേരാണ്. 545 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9734 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 646 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1157 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 142636 സാമ്പിളുകളില്‍ 142218…

വയനാട്ടിൽ 105 പേര്‍ക്ക് കൂടി കോവിഡ് : 105 പേര്‍ക്ക് രോഗമുക്തി : 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 . വയനാട് ജില്ലയില്‍ ഇന്ന് (08.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയതാണ്.…

സി.ഐ.ടി.യു. വിൽ നിന്ന് രാജി വെച്ച് എ.ഐ. ടി.യു.സി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

മാനന്തവാടിയിൽ കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു )ൽ നിന്നും നിരവധിപേർ രാജിവെച്ചു കെ എസ് ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) യിൽ ചേർന്നു.   മാനന്തവാടിയിൽ കെ എസ് ടി എംപ്ലോയീസ് അസോസിയേഷനിൽ നിന്നും രാജിവെച്ച് കെ എസ് ടി എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി യിൽ  ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വർക്ക് മാനന്തവാടി…

വിജയത്തിലേക്ക് കുറുക്കുവഴികളില്ല:ഡോ. കെ.ടി. ജലീല്‍

 വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും നന്നായി വായിച്ചും പഠിച്ചും അത്യദ്ധ്വാനം ചെയ്തുമാണ് വിജയത്തിന്റെ പടവുകള്‍ കയറേണ്ടതെന്നും കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ജീവിതവിജയമാണ് അന്വേഷിക്കുന്നതും ആഗ്രഹിക്കുന്നതും. എന്നാല്‍ ചിലര്‍ക്കെങ്കിലും…

പി.വി. ജോണിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടത്തി.

മാനന്തവാടി:   യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ  കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ പി.വി. ജോണിൻ്റെ കബറിടത്തിൽ  പുഷ്പാർച്ചന നടത്തി.  അനുസ്മരണ ചടങ്ങിൽ  ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. .വയനാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ പി.വി.ജോൺ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷമാണ്  വിടവാങ്ങിയത്. ” പി.വി. ജോണിൻ്റെ വേർപാട് 5 വർഷം…

സുഗന്ധവിളകളുടെ വ്യാപനം: സഹായ ഹസ്‌തവുമായി കേന്ദ്ര സുഗന്ധവിള ഗവേക്ഷണ കേന്ദ്രം

മാനന്തവാടി:  നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം നീർത്തട പ്രദേശത്തു നടപ്പിലാക്കിവരുന്ന കെഎഫ് ഡബ്ല്യൂ സോയിൽ പ്രോജെക്ടിൽ ഉൾപ്പെടുന്ന കർഷകർക്ക് സുഗന്ധ വിളകൾ വ്യാപിപ്പിക്കുന്നതിന് സമഗ്രമായ വികസന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻസന്നദ്ധമാണെന്ന്  കേന്ദ്ര സുഗന്ധവിളഗവേക്ഷണ കേന്ദ്രം  അറിയിച്ചു. മട്ടിലയംനീർത്തട പ്രദേശം സുഗന്ധവിളകൾ കൃഷിചെയ്യുവാൻ ഏറെ അനുയോജ്യമാണെന്നുംനീർത്തട പ്രദേശത്ത് കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, ജാതി, വാനില തുടങ്ങിയ സുഗന്ധവിളകളുടെ പുതിയ ഇനങ്ങൾ കൃഷിചെയ്യുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുമെന്നും മട്ടിലയം നീർത്തട പ്രദേശത്തു സന്ദർശനം നടത്തിയ കേന്ദ്ര സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ അറിയിച്ചു. ആദ്യഘട്ടത്തിൽഅത്യുല്പാദന ശേഷിയുള്ള കുരുമുളക് വള്ളികൾഉല്പാദിപ്പിക്കുന്നതിനുള്ള നേഴ്സറി മട്ടിലയംനീർത്തട പ്രദേശത്ത് തന്നെ തയ്യറാക്കും. കൂടത്തെ മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ കർഷകർക്ക് നൽകും. ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, ജാതി, വാനില തുടങ്ങിയവയുടെനല്ലയിനം വിത്തുകൾ കർഷകർക്ക് ലഭ്യമാക്കും.സുഗന്ധവിളകൾക്ക് ആവശ്യമായ വളങ്ങൾ, കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവവിതരണം ചെയ്യും. കർഷകർക്ക് ആവശ്യമായബോധവൽക്കരണ പരിപാടികൾ, പഠനയാത്രകൾ, കൃഷിയിട പരിശോധനകൾ എന്നിവ സമയാസമയങ്ങളിൽ നടത്തും, നീർത്തടപ്രദേശത്തെ ആദിവാസി വിഭാഗത്തിൽ വരുന്നകർഷകർക്ക്  കേന്ദ്ര സുഗന്ധവിള ഗവേക്ഷണകേന്ദ്രത്തിന്റെ ട്രൈബൽ പ്രോജെക്ടിൽ  ഉൾപ്പെടുത്തി പ്രത്യേക   പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കും. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കേന്ദ്രസുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ മട്ടിലയം നീർത്തടപ്രദേശത്തെ വിവിധ കൃഷിയിടങ്ങൾ  സന്ദർശിക്കുകയും നീർത്തട വികസന കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു.കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ  ശാസ്ത്രജ്ഞന്മാരായ പ്രിൻസിപ്പിൽ സയന്റിസ്റ് ഡോ . ശ്രീനിവാസൻ, സീനിയർ സയന്റിസ്റ് ഡോ. ലിജോ തോമസ്, സയന്റിസ്റ് ഡോ. ഗോപു എന്നിവർ ടീമിൽ ഉണ്ടായിരുന്നു. മട്ടിലയം നീർത്തട കമ്മിറ്റി ചെയർമാൻ പി വെള്ളൻ , കൺവീനർ വേണു മാസ്റ്റർ, വയനാട് സോഷ്യൽസർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ  ജോസ്.പി.എ എന്നിവർ സന്ദർശനത്തിന്  നേതൃത്വം നൽകി.

സൈബർ കുറ്റാന്വേഷണ മികവിന് ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ

കൽപ്പറ്റ.. : സൈബർ കുറ്റാന്വേഷണ മികവിന് വയനാട്  സൈബർ പോലീസിലെ    ബിനോയ് ഐസക്കിന് സംസ്ഥാന  പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ . ജില്ലയിലെ ഏക   സൈബർ പോലീസ് സ്റ്റേഷനായ കൽപ്പറ്റയിലെ  സീനിയർ സിവിൽ പോലീസ് ഓഫീസറാണ് വരദൂർ സ്വദേശിയായ   ആഞ്ചേരി  ബിനോയ്  ഐസക്  .  ഡിറ്റക്റ്റീവ് എക്സലൻസ് വിഭാഗത്തിലാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുള്ളത്.  2018 – ൽ മുഖ്യമന്ത്രിയുടെ പോലീസ് …

രണ്ട് കുട്ടികളെ സ്ഥിരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി ഒളിവിൽ

കൽപ്പറ്റ:  പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയില്‍ 15 വയസുള്ള 2 കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചെന്ന പരാതിയില്‍പോക്‌സോ വകുപ്പ് പ്രകാരംപോലീസ് കേസെടുത്തു.പ്രതി പടിഞ്ഞാറത്തറ സ്വദേശി മൊയ്തു ഒളിവിലാണ്.പോലീസ് അന്വേഷണം തുടരുന്നുണ്ട്.ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു. 

വാഹന കച്ചവടത്തിന്റെ പേരിൽ സ്ഥിരം തട്ടിപ്പ് നടത്തുന്ന യുവാവ് പോലീസ് പിടിയിൽ

കൽപ്പറ്റ :  പഴയ  വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വാങ്ങിയ ശേഷം ഉടമയെ വഞ്ചിച്ച് മുങ്ങുന്നയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ വടക്കേല്‍ അജി (40) യെയാണ് കണിയാമ്പറ്റ സ്വദേശിനിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. തുച്ഛമായ പണം മുന്‍കൂര്‍ നല്‍കി വാഹനവുമായി മുങ്ങുകയും പിന്നീട് വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊളിച്ചു വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ആണ്…