തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു : ഓഫീസുകള്‍ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കണം


    ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിച്ചു. സ്ഥാപന മേധാവികൾ ഇഡ്രോപ്പ് വെബ്സൈറ്റിൽ നിന്ന് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നൽകേണ്ടതാണ്. നിയമനം ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന ക്ലാസുകൾ നവംബർ 30, സിസംബർ…


രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടത്തി.


  തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഇലക്്ഷന്‍ വിഭാഗവും സ്വീകരിക്കുന്ന നടപടികള്‍ കലക്ടറും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍…


ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നടത്തി


    ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം എ.ഡി. എം കെ. അജീഷിന്റെ നേതൃത്വത്തിൽ നടത്തി. വകുപ്പുകളിൽ പൂർണ്ണമായി മലയാള ഭാഷയിൽ ഫയലുകൾ കൈകാര്യം ചെയ്യണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷ മലയാളത്തിന്റെ ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.


വോട്ടറും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടർ


പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  ഒരോ വോട്ടര്‍ക്കുമുളള ഫോമുകള്‍ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് പേപ്പറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും വോട്ടറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുളളു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസിങ് എന്നിവ നിര്‍ബന്ധമാണ്. ഉപയോഗിച്ച സ്‌പെഷ്യല്‍ ബാലറ്റ്…


തപാൽ വോട്ട് ആവശ്യമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ ?  കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും. തപാല്‍ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടര്‍ക്ക് അവകാശമുണ്ട്. സ്വീകരിച്ചാല്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നല്‍കുന്ന ഫോം 19 ബി യില്‍ ഒപ്പിട്ട് നല്‍കണം.…


കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട്


തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുന്‍പ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുളളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാം.…


ശാസ്ത്രപഥം ഓൺലൈൻ സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി


സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി  സംഘടിപ്പിക്കുന്ന ശാസ്ത്രപഥം ഓണ്‍ലൈന്‍ സെമിനാര്‍ പരമ്പരയ്ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷയുടെ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ (ആര്‍.എ.എ) പദ്ധതിയനുസരിച്ചാണ് ശാസ്ത്രപഥം പരിപാടി സംഘടിപ്പിക്കുന്നത്. 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി ജില്ലയിലെ മൂന്ന് ബി.ആര്‍.സി.കളിൽ വ്യത്യസ്ത ദിവസങ്ങളിലായാണ് സെമിനാര്‍ നടക്കുന്നത്. 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പ്ലസ് വണ്‍,…


വയനാട്ടിൽ 628 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.11) പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 900 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9149 പേര്‍. ഇന്ന് വന്ന 43 പേര്‍ ഉള്‍പ്പെടെ 688 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 671 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 163429 സാമ്പിളുകളില്‍ 161750…


വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് :93 പേര്‍ക്ക് രോഗമുക്തി


100 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ  വയനാട് ജില്ലയില്‍ ഇന്ന് (27.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 93 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 100 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. അഞ്ച് പേർ വിദേശത്ത് നിന്നും ഇതര…


വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് പി.കെ. ജയലക്ഷ്മി .


 മാനന്തവാടി മുൻസിപ്പാലിറ്റി യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് അവർ പറഞ്ഞു.  അഡ്വ.എൻ.കെ.വർഗ്ഗീസ്, പടയൻ മുഹമ്മദ്, അഡ്വ.എം.വേണുഗോപാൽ, പി.വി.ജോർജ്ജ്, പി.വി.എസ്.മൂസ,പി.വി.ജോർജ്ജ്, ജേക്കബ് സെബാസ്ത്യൻ,പടയൻ കുഞ്ഞബ്ദുള്ള, സണ്ണി ചാലിൽ തുടങ്ങിയവർ സംസാരിച്ചു