IMG-20201231-WA0314.jpg

വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് പ്രവർത്തനമാരംഭിച്ചു.

വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക്  വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ .രേണുക ഫ്ലാഗ് ഓഫ്  നിര്‍വ്വഹിച്ചു. മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പോളിക്ലിനിക്കിന്റെ പുതിയ സംവിധാനമാണ് സഞ്ചരിക്കുന്ന കിയോസ്‌ക് .  ആശുപത്രികളില്‍ ചെന്ന് കൊവിഡ് പരിശോധന നടത്താന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ചെന്ന് ആന്റിജന്‍, RTPCR ടെസ്റ്റുകള്‍ നടത്തുന്നതിന്ന് വേണ്ടിയാണ്  പുതിയ…

വയനാട് ജില്ലയിൽ 693 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.12) പുതുതായി നിരീക്ഷണത്തിലായത് 693 പേരാണ്. 742 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9020 പേര്‍. ഇന്ന് വന്ന 37 പേര്‍ ഉള്‍പ്പെടെ 520 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 997 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 210401 സാമ്പിളുകളില്‍ 208897…

ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ് .298 പേര്‍ക്ക് രോഗമുക്തി

.163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട്…

IMG-20201231-WA0217.jpg

ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യം: അനീസ്.പി.കെ

വടക്കാങ്ങര: ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ തലമുറക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മോട്ടിവേഷനും നല്‍കുവാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും പ്രമുഖ മോട്ടിവേഷൻ  ട്രെയിനറും കോഴിക്കോട് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ അനീസ് പി.കെ. അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌ക്കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷണല്‍ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തര പരിശ്രമങ്ങളാണ് ജീവിതത്തിലും കരിയറിലും…

IMG-20201231-WA0267.jpg

മാനന്തവാടി നഗരസഭയ്ക്ക് കാരുണ്യത്തിൻ്റെ കൈയൊപ്പുമായി കൈതാങ്ങ് ചാരിറ്റിയുടെ ഒരു ഏക്കർ ഭൂമി

മാനന്തവാടി നഗരസഭയ്ക്ക് കാരുണ്യത്തിൻ്റെ കൈയൊപ്പുമായി കൈതാങ്ങ് ചാരിറ്റിയുടെ ഒരു ഏക്കർ ഭൂമി നൽകി ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനുക്കയാണ് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്.നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനായാണ് സ്ഥലം നൽകിയത്. യു.ഡി.എഫ് ഭരണസമിതി ഭരണം ഏറ്റെടുത്ത ചടങ്ങിലാണ് കൈതാങ്ങ് ചാരിറ്റിയുടെ നേത്യത്വത്തിൽ ജീവകാരുണ്യ പ്രവർത്തനായ നാസർ മാനുക്ക ഒരു ഏക്കർ സ്ഥലം നഗരസഭയ്ക്ക്…

IMG-20201231-WA0300.jpg

വയനാട് മെഡിക്കല്‍ കോളേജിനായി തവിഞ്ഞാലില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുമെന്ന്.

. മാനന്തവാടി;ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി തവിഞ്ഞാല്‍ വില്ലേജില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വ്യവസായിയായ തിരൂര്‍ പി അബ്ദുറഹ്മാന്‍,പ്രവാസിയായകെല്ലൂര്‍ ചക്കര അബ്ദുല്‍ സലാം,വ്യാപാരിയായമാനന്തവാടി ഇ സി മുഹമ്മദ് എന്നിവരുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിനാവശ്യമായി ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.നിര്‍ദ്ദിഷ്ട…

IMG-20201231-WA0289.jpg

മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ യാത്രക്കിടെ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി സ്വാമിനാഥനാണ്  (63) മരണപ്പെട്ടത്. കൽപറ്റ ബിവറേജസ് ഗോഡൗണിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മദ്യം കയറ്റി പോകുമ്പോഴായിരുന്ന സംഭവം. തുടർന്ന് പുറകിൽ വരികയായിരുന്ന  ഓട്ടോയിലെ ഡ്രൈവർ  കൽപ്പറ്റ യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ യായിരുന്നു.സംഭവം. സംഭവത്തെ തുടർന്ന് എക്സൈസ്…

IMG_20201231_163451.jpg

തൊണ്ടർനാട്ടിലെ ഊരുമൂപ്പൻ ശേഖരൻ മട്ടിലയം എഴുതിയ കാടകം കാടറിഞ്ഞവന്റെ ജീവിതം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നാളെ

മാനന്തവാടി:  തൊണ്ടർനാട്ടിലെ ഊരുമൂപ്പൻ  ശേഖരൻ മട്ടിലയം എഴുതിയ  കാടകം കാടറിഞ്ഞവന്റെ ജീവിതം എന്ന പുസ്തകത്തിൻ്റെ  പ്രകാശനം 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച്ച രാവിലെ പത്തു മണിക്ക് മട്ടിലയം അംഗൻവാടിയിൽ വെച്ച് നടക്കും.   കോട്ടക്കുന്നിൽ  ശേഖരൻ   വയനാട് ജില്ലയിലെ മട്ടിലയത്ത് 1948 ജൂലായ് 1 ന് ജനിച്ചു. . അച്ഛൻ കാടകൻ കണ്ണൻ പെരിയോൻ, അമ്മ: ചെബദേവി അഥവാ…

IMG-20201231-WA0156.jpg

പുകപ്പുരക്ക് തീ പിടിച്ചു: റബർ ഷീറ്റുകൾ കത്തി നശിച്ചു.

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂലയിൽ വീടിനോട് ചേർന്ന് റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ചു. ഒഴുക്കൻ മൂല കോലട്ടിൽ  സുഭാഷിൻ്റെ വീടിനോട് ചേർന്ന പുക പുരയാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നൂറോളം ഷീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചു.

റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം

ജില്ലയിലെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനം നടത്തി.  ഡയറ്റ് ഹാളില്‍ നടന്ന പരിശീലനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ.അബ്ബാസലി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ടി.ആര്‍.ഷീജ, ഡോ.ടി.മനോജ്കുമാര്‍, കെ.സതീഷ്‌കുമാര്‍,…