കേരള ബാങ്ക് ഒന്നാം വാര്‍ഷികം; ഇടപാടുകാരുടെ സംഗമം നടത്തി


കേരള ബാങ്ക് ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് സി.പി.സിയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഇടപാടുകാരായ ഒ സി മൊയ്തീന്‍, അമ്പിക എന്നിവരെ അദ്ദേഹം ആദരിച്ചു. യുവ സംരംഭകര്‍ക്കായി ആവിഷ്‌കരിച്ച  കെ ബി യുവമിത്ര, വനിതാ എസ്.എച്ച്.ജി, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കായുള്ള കെ ബി സഹജ എന്നീവായ്പ…


സർക്കാറിന്റെ കർഷക ദ്രോഹ നടപടികൾക്ക് വോട്ടിലൂടെ മറുപടി നൽകണം : സ്വതന്ത്ര കർഷക സംഘം


സുൽത്താൻബത്തേരി: കാർഷിക രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതും  കർഷകർക്ക്  ഗുണകരമല്ലാത്ത തുമായ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് ബദലായി കർഷകർക്ക് സഹായകമായ തരത്തിൽ കേരളത്തിൽ പഞ്ചാബ് മാതൃകയിൽ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും കർഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു…


കുഴിനിലം അവിരാപ്പാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (104) നിര്യാതയായി


മാനന്തവാടികുഴിനിലം അവിരാപ്പാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (104) നിര്യാതയായി. കൊച്ചുകുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: കാതറിന്‍ വൈപ്പന, പരേതയായ സിസ്റ്റര്‍ മേരി ക്രിസ്റ്റീന്‍, ത്രേസ്യ വാലയില്‍, പരേതനായ ജോര്‍ജ്, ബേബി.


അഴിമതിക്ക് പിന്നാലെ മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.


കൽപ്പറ്റ : അഴിമതിക്ക് പിന്നാലെ മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് കെ പി സി സി പ്രസിഡണ്ട്മുല്ലപ്പള്ളി രാമചന്ദ്രൻ.  അഴിമതി കാട്ടുമ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചുകളി നടത്തുന്നത് തന്നെ അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വിവിധ യു ഡി എഫ് കുടുംബസംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനമരം ചെറുകാട്ടൂരിലെ കുടുംബസംഗമത്തില്‍…


കൊടുവള്ളിയിൽ നിന്ന് കാണാതായ യുവാവ് മാഹിയിൽ പോലീസ് കസ്റ്റഡിയിൽ.


കൊടുവള്ളി : കൊടുവള്ളിയിൽ നിന്ന് കാണാതായ യുവാവ് മാഹിയിൽ പോലീസ് കസ്റ്റഡിയിൽ.  വേറോൽ രാജേഷ് കുമാർ (45) 29-11-2020 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു.   . വയനാട് ലക്കിടി വരെ പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് മാഹി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിച്ചത്…


മൃതദേഹത്തോട് അനാദരവ്: വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യ വകുപ്പ്.


ആദിവാസി  വയോധികൻ്റെ മൃതദേഹത്തോട് ആരോഗ്യ വകുപ്പ് അനാദരവ് കാണിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക അറിയിച്ചു. പൂതാടി  പഞ്ചായത്തിലെ  അരിമുള  സ്വദേശിയായ പാൽനട  കോളനിയിലെ  ഗോപാലൻ (69) തേനീച്ചയുടെ  കുത്തേറ്റ്  എന്നു പറഞ്ഞു  ബത്തേരി  താലൂക്ക്  ആശുപത്രിയിൽ  കൊണ്ടുവരികയും എല്ലാവിധ പ്രാഥമിക  ചികിത്സകളും  നൽകുകയും  ചെയ്തു. രോഗിയുടെ  ഗുരുതരാവസ്ഥ …


ലോക എയ്ഡ്സ് ദിനം- ജില്ലാതല പരിപാടി സംഘടിപ്പിച്ചു


ലോക എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ റെഡ് റിബൺ ക്യാമ്പയിൻ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അമ്പുവിന് റെഡ് റിബൺ അണിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അമ്പു കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയിലൂടെ ദിനാചരണ സന്ദേശം നൽകി.…


എടവക ഗ്രാമപഞ്ചായത്ത് കമ്മന 9,10 വാർഡ് സ്ഥാനാർത്ഥി സംഗമം നടത്തി.


 കമ്മന: എടവക ഗ്രാമപഞ്ചായത്ത് 9 10 വാർഡ് സ്ഥാനാർത്ഥി സംഗമം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി ജിൽസൺ തൂപ്പുംകര അധ്യക്ഷത വഹിച്ചു , പി കെ ജയലക്ഷ്മി,  അബ്ദുൽ അഷറഫ്, എം സി സെബാസ്റ്റ്യൻ, കമ്മന മോഹനൻ , ജെൻസി…


വയനാട്ടിൽ 1240 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.12) പുതുതായി നിരീക്ഷണത്തിലായത് 1240 പേരാണ്. 741 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8743 പേര്‍. ഇന്ന് വന്ന 116 പേര്‍ ഉള്‍പ്പെടെ 741 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1363 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 168475 സാമ്പിളുകളില്‍ 168245…


വയനാട് ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് : 138 പേര്‍ക്ക് രോഗമുക്തി


*148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ* വയനാട് ജില്ലയില്‍ ഇന്ന് (1.12.20) 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക…