ബത്തേരി: ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി ക്വാറി കുളത്തിൽ അകപ്പെട്ട ആയിരംകൊല്ലി സ്വദേശി കൊല്ലപറമ്പിൽ സൈനുദ്ദീൻ്റെ മകൻ ഷാനിബ്(20) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ വിവരമറിയച്ചതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. . .…
