വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 15 വരെ തൃശ്ശൂരിൽ

 കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ വച്ച് നടക്കുകയാണ് . നൂതന സാങ്കേതികവിദ്യകളും  ആശയങ്ങളും  കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നു വെന്നതാണ്…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 17.1.2021 ഞായർ 9 AM മുതൽ 3 pm വരെ കൊങ്ങിയമ്പം ,ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി തടസ്സപ്പെടുന്നതാണ്. വൈദ്യുതി മുടങ്ങും* പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്  കീഴില്‍ വരുന്ന   അനശ്വര ജംഗ്ഷന്‍ , പുല്‍പ്പള്ളി  ടൗണ്‍ ,മരിയ…

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറി: നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്.

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.  ഇതിന്റെ തുടക്കമായി ജനുവരി 20 ബുധനാഴ്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആക്ഷന്‍ കമ്മറ്റി വയനാട്ടിലെ സിവില്‍ സൊസൈറ്റിയുടെ ബഹുജനധര്‍ണ്ണ സംഘടിപ്പിക്കും.  എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി,…

ഉദ്യാന കൃഷി പരിശീലനം :ജനുവരി 28 നകം രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍  ഫെബ്രുവരി ആദ്യവാരത്തില്‍ 'ഉദ്യാന കൃഷി' എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന  കര്‍ഷകര്‍ ജനുവരി 28 നകം രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ അര്‍ഹരല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായാണ് ക്ലാസ്.…

വയനാട്ടിൽ 537 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.1.21) പുതുതായി നിരീക്ഷണത്തിലായത് 537 പേരാണ്. 522 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8881 പേര്‍. ഇന്ന് വന്ന 43 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1805 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 234612 സാമ്പിളുകളില്‍ 231797 പേരുടെ…

വയനാട് ജില്ലയില്‍ ഇന്ന്‌ വാക്സിൻ സ്വീകരിച്ചത് 332 പേർ

വയനാട് ജില്ലയിൽ ഇന്ന്‌ കോവിഡ് പ്രതിരോധ  കുത്തിവെപ്പ് എടുത്തത് 332 പേർ. ഇന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രമുഖർ:ജില്ലാ ആശുപത്രി മാനന്തവാടി- ഡോ.ആർ രേണുക (ജില്ലാ മെഡിക്കൽ ഓഫീസർ), ഡോ. ഷിജിൻ ജോൺ ആളൂർ (ജില്ലാ ആർ സി എസ് ഓഫീസർ), ഡോ. ദിനേശ് കുമാർ (ജില്ലാ ആശുപത്രി സൂപ്രണ്ട്),  താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ. …

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ് .180 പേര്‍ക്ക് രോഗമുക്തി

.235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (16.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 180 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും…

ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത് വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് തട്ടാനുള്ള ബജറ്റ്: യു ഡി എഫ്

കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നതും, തൊഴിലാളികളും, സാധാരണക്കാരായ കര്‍ഷകരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയില്‍ ജനവിരുദ്ധ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ക്ക് ഇത്തവണയും ഒട്ടും കുറവില്ല.…

കൈതക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു ഡി എഫിന്

. കൈതക്കൊല്ലി  ക്ഷീരോത്പാദക സഹകരണ സംഘം 2021-26 വർത്തേക്കുള്ള  ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ  സീറ്റും യു ഡി എഫിന്. മലബാർ മേഖലാ യൂണിയൻ ഡയറക്ടറായ ടി കെ ഗോപി പ്രസിഡൻ്റ് ആയി ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. കേളു ടി, ജോജർ മാരക്കാപ്പള്ളി, ജോർജ് വി ഡി, ഹംസ കരിയങ്ങാടൻ, ജോസ് ന എൻ.എം, ലിസി മേരി ,സീനത്ത്…

കെ എസ് എസ് പി എ കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തി

കല്‍പ്പറ്റ: പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച ചികില്‍സാ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തുക. കുടിശ്ശികയായ 4-ഘടു ക്ഷമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, കോവിഡ് കാലത്ത് ഭുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരായ പെന്‍ഷകാര്‍ക്ക് ചികില്‍സാ സഹായവും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സം ഷാദ്…