മൂളിത്തോട്:തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കുവേണ്ട എന്ന മുദ്രാവാക്യമുയർത്തി എടവക,വെള്ളമുണ്ട,തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽപി സ്കൂൾ ഗ്രൗണ്ടിൽ സമര സംഗമം നടത്തി.ഉച്ചയോടെ പത്തോളം ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ജനങ്ങൾ കുടുംബ സമേതം നഗരിയിലെത്തിയത്.വയനാടിന്റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും തകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയ നൂറുക്കണക്കിനാളുകൾ പ്രതിജ്ഞയെടുത്തു. ഈ…
