വ്യാജ ദിനേശ് ബീഡി പരിശോധന തുടരും.

മാനന്തവാടി:ജില്ലയിലും സംസ്ഥനാത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജദിനേശ് ബീഡി വില്‍പ്പന പൂര്‍ണ്ണമായും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്ന് കേരളദിനേശ് ബീഡി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമ്പലവയലിലെ ചോയ്‌സ് സ്‌റ്റേഷനറിയില്‍ നിന്നും വന്‍ വ്യാജ ദിനേശ്ബീഡി ശേഖരം പിടികൂടുയിരുന്നു.പോലീസിന്റെ സഹായത്തോടെയാണ് ദിനേശ് ബീഡി സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയത്.ദിനേശ് ബീഡിയെ…

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ,  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി എന്നിവർ പങ്കെടുത്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി…

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക: ടി.യു.സി.ഐ.

  കൽപ്പറ്റ:     കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക.                      തൊഴിലാളികളേയും തൊഴില്‍ മേഖലയേയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കുന്ന നിയമം പിന്‍വലിക്കുക ജനദ്രോഹ-കോര്‍പ്പറേറ്റ് വല്‍ക്കരണ വൈദ്യുതി ബില്‍ പിന്‍വലിക്കുക കരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് സമരം ഒത്തുതീര്‍പ്പാക്കുക.         …

ബാണാസുരസാഗറില്‍ സൗരവിപ്ലവം : പാരിസ്ഥിതിക ആഘാതമില്ലാത്ത പദ്ധതി

കൽപ്പറ്റ: ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍  മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ…

വയനാട്ടിൽ 509 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.1.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 475 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8895 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 336 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 237661 സാമ്പിളുകളില്‍ 234473 പേരുടെ…

വയനാട്ജി ല്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്: .196 പേര്‍ക്ക് രോഗമുക്തി

.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (19.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…

ജില്ലാ ആസ്പത്രിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍  നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ഇരുപത്തിയഞ്ച് വര്‍ഷം മുന്നില്‍ കണ്ടുളള വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്പത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും…

ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനത്തില്‍ അക്കാദമിക് സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ഗവേഷക, വിദ്യാര്‍ഥി സമൂഹത്തിന്‍റെയും പങ്കാളിത്തം ഉറപ്പാക്കും. സമ്മേളനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ വീഡിയോ കോണ്‍ഫറസിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സാമ്പത്തിക, ആസൂത്രണ രംഗത്തെ…

ഡി.എല്‍.എഡ് കൂടിക്കാഴ്ച

2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്(ഗവ/എയ്ഡഡ്) കോഴ്സിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും.  വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകണം.  പ്രവേശന പട്ടിക dde.wayanad.blogspot.com എന്ന വെബ് സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അറിയിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202593.

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ എ.യു.പി. സ്‌കൂള്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റ് നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും മേപ്പാടി ഗ്രാമപഞ്ചായത്തിലെ വയനാട് എ.ആര്‍.ക്യാമ്പില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് 3,50,000 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി