വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക സംവിധാനങ്ങളോടെ മുദ്രണാലയം തുടങ്ങുന്നു. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയായി രൂപീകരിച്ച പനമരം ബ്ലോക്ക് സഹ്യ പ്രിന്റിംഗ് വര്‍ക്കേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീസ് സൊസൈറ്റിയാണ് അച്ചടിശാല ആരംഭിക്കുന്നത്. 1,000 രൂപ മുഖവിലയുള്ള ഓഹരിയുടെ വില്‍പനയിലൂടെ മൂലധന സമാഹരണം നടത്തി അച്ചടിശാല സ്ഥാപിക്കാനാണ്…

രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചു. വൈത്തരി ചുണ്ടേല്‍ ആനപ്പാറ മദീനത്ത് നിഷാദിന്റെ ഭാര്യ നസീറയുടെ(27) ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് മേപ്പാടി പഞ്ചായത്ത് ഭരണസമിതിയംഗം ബീന സുരേഷ് ചെയര്‍പേഴ്സണായി കമ്മിറ്റി രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത്് ഭരണസമിതിയംഗം സി.എ അരുണ്‍ദേവ്, വൈത്തിരി പഞ്ചായത്ത് ഭരണസമിതിയംഗം എന്‍.ഒ ദേവസി, പുറ്റാട്…

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലാണ് വിജിതിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയിലെത്തിയ കൊച്ചി എന്‍ഐഎ യൂണിറ്റാണ് വിജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി…

വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.1.21) പുതുതായി നിരീക്ഷണത്തിലായത് 503 പേരാണ്. 1291 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7919 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 391 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1631 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 241334 സാമ്പിളുകളില്‍ 237736 പേരുടെ…

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

.237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ…

ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഐ-പി.ആര്‍.ഡി…

വീഡിയോ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു.

വയനാട് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 7 വീഡിയോ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് യോഗ്യതയും താത്പര്യവുമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27 ന് രാവിലെ 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഐ-പി.ആര്‍.ഡി വെബ്‌സൈറ്റിലും ലഭിക്കും.…

നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.വോട്ടര്‍മാരുടെ വിവരങ്ങള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ താഴെ. (മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ…

യു.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാകുന്നു

:കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു… കണ്‍വീനര്‍ പിപി ആലി സ്വാഗതമാശംസിച്ചു.. യോഗത്തില്‍ ചെയര്‍മാന്‍ റസാക്ക് കല്‍പ്പറ്റഅധ്യക്ഷത വഹിച്ചു …ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പീ പി എ കരീം ഉദ്ഘാടനം ചെയ്തു…ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റ്റെ ഭാഗമായി യുഡിഎഫിന്റ്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായിബൂത്ത് തലത്തില്‍ നടത്തുന്നതിനും സംസ്ഥാന ,കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ…

യു.ഡി.എഫ്. പരിപാടികൾ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃയോഗത്തിൻ്റെ ആഹ്വാനം.

കല്‍പ്പറ്റ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച പരിപാടികള്‍ വന്‍വിജയമാക്കാന്‍ മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിയോജക മണ്ഡലം തലങ്ങളില്‍ നടത്തുന്ന ധര്‍ണ്ണയും, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരളയാത്രയും, രാഹുല്‍ഗാന്ധി എം.പിയുടെ…