കളിയും ചിരിയുമായി ‘നാട്ടരങ്ങ്


വള്ളിയൂര്‍കാവ്: ഗോത്രവിദ്യാര്‍ത്ഥികളുടെ പഠനം പരിപോഷിപ്പിക്കുന്നതിനും കോവിഡ് – ലോക്ഡൗണ്‍ കുട്ടികളിലുണ്ടാക്കിയ മാനസിക വെല്ലുവിളികള്‍ കുറയ്ക്കുന്നതിനുമായി സമഗ്രശിക്ഷ ശിക്ഷ കേരള മാനന്തവാടി ബി.ആര്‍.സി വള്ളിയൂര്‍കാവ് നെഹ്രു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടത്തുന്ന ‘നാട്ടരങ്ങ്’ പഞ്ചദിന ക്യാമ്പിന് തുടക്കമായി. പി.ടി.എ പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷനായ ചടങ്ങ് മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്‌നവല്ലി  ഉദ്ഘാടനം ചെയ്തു.  ദേശീയ…


രാഹുല്‍ഗാന്ധി നാളെ നായിക്കുന്ന ട്രാക്ടര്‍ റാലി രാഷ്ട്രീയ നാടകമെന്ന് എല്‍ഡിഎഫ്


കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപി നാളെ രാവിലെ തൃക്കൈപ്പറ്റയില്‍നിന്നു മുട്ടിലേക്കു നയിക്കുന്ന ട്രാക്ടര്‍ റാലി രാഷ്ട്രീയ നാടകമാണെന്നു എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം അറിയിച്ചാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്കു…


വയനാട് പരിസ്ഥിതി ലോല കരട് വിജ്ഞാപനം; ഹൈക്കോടതി സ്‌റ്റേ ചെയ്തു


സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനം താൽക്കാലികമായി ഹൈക്കോടതി സ്‌റ്റേചെയ്തു. നിലവിൽ ഇറക്കിയ വിജ്ഞാപനം ഇംഗ്ലീഷിലും, ഹിന്ദിയിലുമാണ്. അതിനാൽ കർഷകരുൾപ്പടെയുള്ള സാധാരണക്കാർക്ക് വായിച്ച് മനസിലാക്കി ആക്ഷേപങ്ങൾ ബോധിപ്പാക്കാൻ പ്രയാസമാണ്. വിജ്ഞാപനം മലയാളത്തിലേക്ക് തർ്ജ്ജമ ചെയ്യണമെന്നും അതുവരെ വിജ്ഞാപനത്തിന്മേൽ യാതോരുനടപടികളും സ്വീകരിക്കുന്നതെന്നും ആവശ്യപ്പെട്ട്്…


നാടന്‍ ചാരായവും, വാഷും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍


നിരവില്‍പ്പുഴ:നിരവില്‍പ്പുഴ പാതിരിമന്ദം കോളനിയിലെ വീട്ടില്‍ നിന്നും നാടന്‍ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍.പാതിരിമന്ദം കോളനിയിലെ ചന്ദ്രന്‍ (44) നെയാണ് തൊണ്ടര്‍നാട് എസ്.ഐ. ധനഞ്ചയദാസും സംഘവും അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ അര ലിറ്റര്‍ നാടന്‍ ചാരായവും 10 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


ഡോ:മുഹമ്മദ് സഈദിനെ അനുമോദിച്ചു


. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കണ്ടത്ത് വയൽ ഡോ: മുഹമ്മദ് സഈദിനെ അദ്ധേഹത്തിൻ്റെ വീട്ടിലെത്തി അനുമോദിച്ചു. വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബും വിദ്യാർത്ഥികളുമാണ് പരിപാടി സംഘടിപ്പിച്ചത്. അലിഫ് ക്ലബ്ബിൻ്റെ ഉപഹാരം കണ്ടത്ത് വയൽ മഹല്ല് പ്രസിഡൻ്റ് കെ.സ. കുഞ്ഞബ്ദുല്ല ഹാജിയും സംസ്ഥാന അധ്യാപക  അവാർഡ് ജേതാവ് കെ. കുഞ്ഞബ്ദുല്ല…


വയനാട് ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്


വയനാട് ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്      വയനാട് ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് പൂര്‍ണ്ണ നിരോധനം. ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെ…


കേരള കർണാടക അതിർത്തി ഗ്രാമമായ കുട്ടത്ത് വിദ്യാർത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു


കേരള കർണാടക അതിർത്തി ഗ്രാമമായ കുട്ടത്ത്  വിദ്യാർത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു.   കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ശ്രീമംഗലം കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയെ ആണ് കടുവ കടിച്ചു കൊന്നത് .ഞായറാഴ്ച്ച രാവിലെ 10 മണിയോടെ വീണ്ടും ഒരു വീട്ടമ്മയെയും കടുവ കടിച്ചു കൊന്നു. ചെട്ടികരി എന്ന സ്ഥലത്താണ്  സംഭവം.…


ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്;122 പേര്‍ക്ക് രോഗമുക്തി . 80 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ


വയനാട് ജില്ലയില്‍ ഇന്ന് (21.02.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 80 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26156…


വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം; സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ &റസ്‌റ്റോറന്റ് അസോസിയേഷന്‍


കല്‍പ്പറ്റ:ഫെബ്രുവരി 23 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ ഐക്യദാര്‍ഢ്യമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ &റസ്‌റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.യാതൊരു കൂടിയാലോചനയുമില്ലാതെ കടയടപ്പ് സമരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഗ്യാസ് വില വര്‍ദ്ദനവ് പോലെയുളള വിഷയങ്ങളില്‍ പൊറുതിമുട്ടുന്ന ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇത്തരം നിരവധി…


എടവകയെ സമ്പൂർണ എസ്.റ്റി റേഷൻ കാർഡ് പഞ്ചായത്തായി പ്രഖ്യാപിച്ചു


എടവക ഗ്രാമ പഞ്ചായത്ത് താലൂക്ക് സപ്ലൈ ഓഫീസ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ റേഷൻ കാർഡ് ഇല്ലാത്ത ഇരുനൂറ്റി നാല്പത് പട്ടിക വർഗ കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചു.ഇതോടെ എടവകയിലെ ആകെയുള്ള ആയിരത്തി നാനൂറ്റി തൊണ്ണൂറ് പട്ടികവർഗ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭിച്ചു . സമ്പൂർണ എസ്.റ്റി റേഷൻ കാർഡ് പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമ…