പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ എടവക പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി പ്രതിഷേധിച്ചു.


പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ എടവക പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .                  നിലവിൽ 10 ദിവസം കൊണ്ട് 14  രൂപയോളം വർദ്ധിപ്പിച്ചത് കേന്ദ്ര ത്തിലെയും കേരളത്തിലെയും സർക്കാരുകളുടെ ഉയർന്ന നികുതി ഘടന കൊണ്ടാണ് .ജനങ്ങൾ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അവസരത്തിൽ ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നേതാക്കൾ അറിയിച്ചു…


പത്ത് ലിറ്റര്‍ വിദേശ മദ്യവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ


മാനന്തവാടി: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവെച്ച കുറ്റത്തിന് വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശികളായ നമ്പന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍.എന്‍ (44), ചെമ്മുക്കല്‍ വീട്ടില്‍ മജീദ്.സി (52) എന്നിവരെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു.


നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മരത്തിലിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്


മീനങ്ങാടി: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും, മരത്തിലുമിടിച്ച് 5 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ബീനാച്ചി പറളിക്കല്‍ വീട്ടില്‍ മജീദ് (40), കാര്‍ യാത്രിക കല്‍പ്പറ്റ മുണ്ടേരി ഐക്കരത്താഴത്ത് വീട്ടില്‍ ഗ്രേസി സണ്ണി (67) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


സിപിഐ(എം) അമ്പലവയൽ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു


അമ്പലവയൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി അമ്പലവയൽ പഞ്ചായത്ത് തല ശില്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി…


വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം


കൽപ്പറ്റ:ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ വ്യാപാരദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം. സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന കൽപറ്റയിലെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന്…


ഇടതു-വലതു മുന്നണികൾ ആദിവാസി സമൂഹത്തെ വഞ്ചിക്കുന്നു; കെ.സുരേന്ദ്രൻ


ബത്തേരി: 60 കൊല്ലമായി കേരളത്തെ പറ്റിക്കുന്ന ഇടതു-വലതു മുന്നണികൾ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കേന്ദ്രസഹായം എത്തിക്കാതെ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വിജയയാത്രയ്ക്ക് ബത്തേരിയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഗോത്ര സമൂഹത്തിന് നല്ല ആഹാരം പോലും ലഭിക്കുന്നില്ല. ജനസംഖ്യയിൽ എസ്.ടി വിഭാഗത്തിൻ്റെ എണ്ണം കുറയുകയാണ്.…


തൃശ്ശിലേരി ഒണ്ടയങ്ങാടി ആനപ്പാറ റോഡ് നവീകരണ ഉദ്ഘാടനം


മാനന്തവാടി:തൃശ്ശിലേരി ഒണ്ടയങ്ങാടി ആനപ്പാറ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ. നിര്‍വഹിച്ചു. തൃശ്ശിലേരി പള്ളിക്കവലയില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.വി. വസന്തകുമാരി, തിരുനെല്ലി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…


പനമരം ഗ്രാമപഞ്ചായത്ത് ബജറ്റ് 2021; ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണം-ക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന


പനമരം:പനമരം ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക ബജറ്റില്‍ ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണം-ക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന. ആകെ 53.25 കോടി രൂപയുടെ വരവും 52.96 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 28.94 ലക്ഷം രൂപയുടെ നീക്കിയിരിപ്പുണ്ട്. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലാണ് ബജറ്റ് അവതരിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ അദ്ധ്യക്ഷത…


വാളാട് വടക്കേടത്ത് പുത്തൻപുരയിൽ ജോൺ വി.ജെ (78)നിര്യാതനായി


വാളാട് : വടക്കേടത്ത് പുത്തൻപുരയിൽ ജോൺ വി.ജെ (78)നിര്യാതനായി.ഭാര്യ :മേരി, മക്കൾ : അനൂപ്‌, സാവിയോ, മരുമകൾ -ഷാമി. സംസ്‍കാരം നാളെ രാവിലെ 09.30ന് പ്രശാന്തഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ.


വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്;168 പേര്‍ക്ക് രോഗമുക്തി


കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…